ടിപ്പായി കിട്ടിയ ലോട്ടറി ടിക്കറ്റ്‌ — അറോറയ്ക്ക് ആശ്വാസം ആയി

0
1213

style="text-align: center;">ടിപ്പായി കിട്ടിയ ലോട്ടറി ടിക്കറ്റ്‌ — അറോറയ്ക്ക് ആശ്വാസം ആയി.

************************

ഇല്ലിനോയ്സ്: സ്പ്രിംഗ് ഫീല്‍ഡിലുള്ള ഒരു ഹോട്ടലിലെ പരിചാരികയായ അറോറ കേപ്പ്ഹാര്‍ട്ടിന്നു കഴിഞ്ഞ ദിവസം ടിപ്പ് ആയി കിട്ടിയ ലോട്ടറി ടിക്കറ്റിലൂടെ ഭാഗ്യ ദേവത കനിഞ്ഞു. $ 17500-ന്റെ സമ്മാന തുക സമ്മാന തുകയായി ലഭിച്ചു. മില്ല്യന്‍ ഡോളര്‍ അല്ലെങ്കിലും കിട്ടിയ സമ്മാന തുകയില്‍ അതീവ സംതുഷ്ടയാണവര്‍ . വര്ഷങ്ങളായി ഹോട്ടല്‍ പരിചാരികയായി ജോലി ചെയ്തു വന്നിരുന്ന അറോറക്ക് സാമ്പത്തീക ബുദ്ധിമുട്ടുകള്‍ ഏറെ ആയിരുന്നു. സമ്മാന തുക ഒരു ആശ്വാസമായി എന്ന് അവര്‍ പറഞ്ഞു.
സ്ഥിരമായി ആ ഹോട്ടെലില്‍ ഭക്ഷണം കഴിക്കുവാന്‍ വരുന്ന ജോർജ് ടിപ്പ് ആയി കൊടുത്തതായിരുന്നു ആ ലോട്ടറി ടിക്കറ്റ്‌. സമ്മാനം അടിച്ച ടിക്കറ്റ്‌ ജോര്ജിനെ മടക്കി എല്പ്പിച്ചുവെങ്കിലും, സത്യസന്ധതയെ പുകഴ്ത്തി സമ്മാന തുക ഏറ്റുവാങ്ങുവാന്‍ അറോറയോട് ആവശ്യപ്പെട്ടു. സത്യസന്ധയ്ക്ക് ഒരിക്കല്‍ ദൈവം പ്രതിഫലം നല്കുമെന്നുള്ളതിന് തെളിവാണ് ഇത്.
********************************
/// എബി മക്കപ്പുഴ /// യു.എസ്.മലയാളി ///
********************************

Share This:

Comments

comments