സോളാര്‍ തട്ടിപ്പിനെ വെല്ലുന്ന തട്ടിപ്പുമായി കവിത

0
1021

style="text-align: center;">സോളാര്‍ തട്ടിപ്പിനെ വെല്ലുന്ന തട്ടിപ്പുമായി കവിത

**********************

സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ എറണാകുളം സ്വദേശി കവിത ജി. പിള്ളയെ (33) അറസ്റ്റ് ചെയ്യുവാനുള്ള ശ്രമവുമായി കേരള പോലിസ് തെരച്ചില്‍ തുടരുന്നു.
എറണാകുളം കാരിക്കാമുറിയില്‍ കെ.ജി.കെ. സ്ഥാപന ഉടമയായ കവിത ജി. പിള്ള (38) യ്‌ക്കെതിരെ സെന്‍ട്രല്‍ പോലീസ് പണം തട്ടിപ്പുമായി ബന്ധപ്പെടുത്തി കേസ് എടുത്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അമൃത കോളേജില്‍ അഡ്മിഷന്‍ നല്‍കാമെന്ന് പറഞ്ഞ് 27 ലക്ഷം രൂപ കവിത വാങ്ങിയതായി പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
അമൃത മെഡിക്കല്‍ കോളേജ്, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി, അമല തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മുപ്പതിലധികം രക്ഷിതാക്കളില്‍ നിന്നായി
5 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പോലീസിനു കിട്ടിയ അറിവ്. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ പലരില്‍ നിന്നായി വാങ്ങിയതായാണ് പരാതി. ഒളിവിലായ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരില്‍ നിന്ന് അമൃത കോളേജില്‍ അഡ്മിഷന്‍ നല്‍കാമെന്ന് പറഞ്ഞ് 27 ലക്ഷം രൂപ കവിത വാങ്ങിയതായി പരധിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ് അധികവും തട്ടിപ്പിനിരയായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പണം വാങ്ങിയവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് ലഭിക്കാതായതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവന്നത്.
അടുത്തയിടെ എളമക്കര പോണേക്കരയില്‍ ഇവര്‍ കോടികള്‍ വിലവരുന്ന വീട് വാങ്ങിയിരുന്നു. ഇവിടെ പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ വേലക്കാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാരിക്കാമുറിയിലെ സ്ഥാപനം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ നടത്തിപ്പുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പലരില്‍ നിന്നും പണം വാങ്ങിയത്. കവിതയുടെ രണ്ട് മൊബൈല്‍ ഫോണുകളും പോലിസ് അന്വേഷണം തുടങ്ങിയതോടുകൂടി സ്വിച്ച് ഓഫാണ്. പ്രതി എറണാകുളം സിറ്റിയില്‍ ഒളിവിലാകനാണ് സാധ്യതയെന്ന് പോലിസ് സംശയിക്കുന്നു.
ഇന്ന് കേരളത്തില്‍ കോടികളുടെ തട്ടിപ്പുകള്‍ പെരുകി വരുന്നു. നിയമങ്ങളും, നിയമപാലകാരും ഇത്തരം തട്ടിപ്പിന് കൂട്ട് നില്ക്കുന്നു. ലോകത്തിലെ മികച്ച കഴിവുള്ള കേരള പോലീസിനു സ്വതന്ത്രമായി അന്വേഷണം നടത്തുവാനോ, കുറ്റവാളികളെ പിടികൂടുവാണോ കഴിയുന്നില്ല. പല അന്വേഷണങ്ങളും ഇന്ന് വഴി തെറ്റി കിടക്കുന്നു. ഐ.എ.എസ്, ഐ.പി.എസ്. റാങ്കുള്ള മിടുക്കരായ ഉദ്യോഗസ്ഥരക്ക് വേണ്ട രീതിയില്‍ സേവനം ചെയ്യുവാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ . കോടികളുടെ തട്ടിപ്പിന് കൂട്ട് നില്ക്കുന്ന മാന്യമാര്ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം കോടികളുടെ തട്ടിപ്പുകള്‍ ദിവസേന കൂടിക്കൊണ്ടിരിക്കും.
***********************************************
/// എബി മക്കപ്പുഴ /// യു.എസ്.മലയാളി ///
***********************************************

Share This:

Comments

comments