Home America വെസ്റ്റ് നൈല്‍ വൈറസ് ഓക്കലഹോമയില്‍ മരണം 5 ആയി.
style="text-align: center;">വെസ്റ്റ് നൈല്‍ വൈറസ് ഓക്കലഹോമയില്‍ മരണം 5 ആയി.
*******************
ഓക്കലഹോമ: വെസ്റ്റ് നൈല്‍ വൈറസ്സുമൂലം 3 പേര് കൂടി മരിച്ചതായി ഓക്കലഹോമ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5 ആയി.
38 പേര് രോഗബാധിതരായി കണ്ടെത്തിയെങ്കിലും 25 പേരെയാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഓക്കലഹോമയില്‍ 2003 മുതലാണ് വെസ്റ്റ് നൈല്‍ വൈറസ് വ്യാപകമായത്. കൊതുകു പരത്തുന്ന ഈ രോഗം ഉള്ളവരില്‍ 80 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. തലവേദന, പനി, പേശി വേദന, തടിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍ . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ കൂടെയും, മലിനജലം കെട്ടിനില്‍ക്കുന്നത് തടയുന്നതില്‍ കൂടിയും രോഗത്തെ തടയാനാവുമെന്ന് അധികൃതര്‍ പറഞ്ഞു.
****************************************
/// പി.പി ചെറിയാന് /// യു.എസ്.മലയാളി ///
***************************************
Comments
comments