
style="text-align: center;">വൈലോപ്പിള്ളി കവിതകള്‍ : ചര്‍ച്ച ഡാലസ്സില്‍
*********************
ഗാര്‍ലന്റ്: കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് വൈലോപ്പിള്ളി കവിതകളെക്കുറിച്ചുള്ള സംവാദം ഡാലസ്സില്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13 ഞായറാഴ്ച 4 മണിക്ക് ഗാര്‍ലന്റിലുള്ള കേരള കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിലാണ് പരിപാടി നടക്കുക.
ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ സാഹിത്യകാരന്മാരും, സാഹിത്യകാരികളും അഭ്യുദയകാംക്ഷികളും ഒത്തുചേര്‍ന്നു നടത്തുന്ന ഈ ചര്‍ച്ചയെ നയിക്കുന്നത് അമേരിക്കയില്‍ അറിയപ്പെടുന്ന കവിയും, സാഹിത്യകാരനും, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ ജോസഫ് നമ്പിമഠം ആയിരിക്കും. തുടര്‍ന്ന് കവിയരങ്ങും നടക്കും.
മലയാള ഭാഷാസ്നേഹികളായ ഏവരെയും പ്രസ്തുത ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി, സെക്രട്ടറി ജോസണ്‍ ജോര്‍ജ്ജ്, ജോസ് ഓച്ചാലില്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ തിരക്കുപിടിച്ച ജീവതത്തിനിടയിലും മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും അമൂല്യ സംഭാവനകള്‍ നല്കിയിട്ടുള്ളവരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുകയെന്നുള്ളത് കേരള ലിറ്റററി സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണന്ന് ഭാരവാഹികള്‍ പറഞ്ഞു.
****************************************
/// പി.പി ചെറിയാന് /// യു.എസ്.മലയാളി ///
***************************************
Comments
comments