
style="text-align: center;">സാഹിത്യ സല്ലാപത്തില്‍ മാനസീക രോഗങ്ങള്‍
*******************
താമ്പാ: ഈ ശനിയാഴ്ച (10/05/2013) നടക്കുന്ന മുപ്പത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാ വിഷയം ‘അമേരിക്കന്‍ മലയാളികളും അവരുടെ മാനസിക പ്രശ്നങ്ങളും’ എന്നതായിരിക്കും. ഡോ: ജോസഫ് ഇ. തോമസ് ആയിരിക്കും ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്പര്യമുള്ള എല്ലാ മലയാളികള്‍ക്കും പ്രസ്തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്.
കഴിഞ്ഞ ശനിയാഴ്ച (09/28/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ ‘അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ’ത്തില്‍ ‘ആഘോഷങ്ങള്‍ ’ എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം. ശ്രീ. എ. സി. ജോര്‍ജ്ജ് പ്രബന്ധം അവതരിപ്പിച്ചു. ചര്‍ച്ചകള്‍ വളരെ ഉന്നത ഗുണ നിലവാരം പുലര്‍ത്തുന്നതായിരുന്നു.
മുന്‍ കേന്ദ്ര മന്ത്രിയും മേഘാലയ ഗവര്‍ണറുമായിരുന്ന ശ്രീ. എം. എം. ജേക്കബ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുകയും എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു.
ഡോ: ജോസഫ് ഇ. തോമസ്, ഡോ: മാത്യു വൈരമണ്‍ , ഡോ: രാജന്‍ മര്‍ക്കോസ്, ഡോ: മര്സലിന്‍ ജെ. മോറിസ്, എബ്രഹാം തെക്കേമുറി, ബാലാ അന്ദ്രപ്പള്ളിയേല്‍ , മോന്‍സി കൊടുമണ്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, ത്രേസ്യാമ്മ നാടാവള്ളില്‍ , സോയാ നായര്‍ , ഷീല ചെറു, ജോസഫ് നമ്പിമഠം, രാജു തോമസ്, ജേക്കബ് തോമസ്, പി. വി. ചെറിയാന്‍, ജോര്‍ജ്ജ്, മാത്യു എന്‍. ജെ., ജോണ്‍ അബ്രാഹം, തോമസ്, ജെയിംസ്, വര്‍ഗീസ് കെ. എബ്രഹാം(ഡെന്‍വര്‍ ), മഹാകപി വയനാടന്‍, സുനില്‍ മാത്യു വല്ലാത്തറ, സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, റജീസ് നെടുങ്ങാടപ്പള്ളി, മാത്യു മൂലേച്ചേരില്‍ , ജയിന്‍ മുണ്ടയ്ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
എല്ലാ ശനിയാഴ്ചയും ആയിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..
1-862-902-0100 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395
******************************************
/// ജയിന്‍ മുണ്ടയ്ക്കല്‍ /// യു.എസ്.മലയാളി ///
******************************************
Comments
comments