അമേരിക്കന്‍ മലയാളി – തമ്പി ആന്റണി

0
956

style="text-align: center;">അമേരിക്കന്‍ മലയാളി – തമ്പി ആന്റണി

*******************

മിക്ക വാരാന്ത്യങ്ങളിലും
ഉണ്ടാകാറുള്ള കൂട്ടായ്മകളില്‍
കഷ്ട്ടപ്പാടുകൾ മറക്കാനായി
കോണിയാക്കും സിഗിൾ മാൾട്ട് വിസ്ക്കിയും
മതിയാവോളം മോന്തിക്കുടിക്കുന്നവർ
ലോകത്തിലുള്ള സകല പ്രസ്ഥാനങ്ങളെയും
വിമർശിച്ചു വാക്ക് തർക്കത്തോളമെത്തുന്നു.
അങ്ങനെ ലോകത്തെ നന്നാക്കാനുള്ള
ആ സൗഹൃദങ്ങള്‍ പതിവായി
ആളുകുട്ടാനായി അറിയപ്പെടുന്ന
ജാതി പേരുകളിലും സ്ഥലപെരുകളിലും
ജനസേവനത്തിനായി പ്രസ്ഥാനങ്ങളുണ്ടാക്കി
പണക്കാരുടെ പിറകെപോയി പണപ്പിരിവ് നടത്തി
പ്രവാസികളുടെ മെഗാ സമ്മേളനങ്ങളായി
നാട്ടിൽ നിന്നു താരങ്ങളെയും
രാഷ്ട്രീയ നേതാക്കളേയും ഷെണിച്ചുവരുത്തി
അവാർഡുകളും പൊന്നാടകളും
സ്കോച്ച് വിസ്കിയും വിതരണം ചെയ്തു
അവസാനം ഈ ലോകം നന്നാവില്ല
എന്ന നിഗമനത്തിൽ തന്നെ എത്തി .
അങ്ങെനെയാണ് ദൈവത്തിന്റെ സ്വന്തം നാടെങ്കിലും
രക്ഷിക്കാനൊരുമ്പെട്ടിറങ്ങിയത്.
ഒന്നും നന്നാവില്ലന്നു എല്ലാവർക്കും അറിയാം;
എന്നാലും അവർ നന്നാകുന്നുണ്ടല്ലോ!
Thampy Antony
*********************************
/// തമ്പി ആന്റണി /// യു.എസ്.മലയാളി ///
*********************************

Share This:

Comments

comments