2050-ല്‍ ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതു !

0
735

2050-ല്‍ ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതു !

********************

2050 ആവുമ്പോഴേക്കും ജനസംഖ്യയില്‍ ഇന്ത്യ ലോകത്തില്‍ ഒന്നാമതാകുമെന്നു ഫ്രഞ്ച് ജനസംഖ്യാപഠനകേന്ദ്രം പ്രവചിച്ചു. ഇപ്പോള്‍ ലോക രാഷ്ട്രങ്ങളില്‍ മുമ്പന്തിയില്‍ നില്ക്കുന്ന ചൈനയെ പിന്തള്ളുമെന്നാണ് പഠനം തെളിയിക്കുന്നത്.
ഇതോടെ 160 കോടി ജനസംഖ്യയുമായി ഇന്ത്യ ചൈനയുടെ മുന്നിലെത്തും. നിലവില്‍ 710 കോടിയുള്ള ലോകജനസംഖ്യ 2050 ആകുമ്പോഴേക്കും 970 കോടിയാകുമെന്നാണ് അവരുടെ നിഗമനം.
നിലവില്‍ ജനസംഖ്യയില്‍ ചൈന ഒന്നാംസ്ഥാനത്തും, ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. അമേരിക്കയില്‍ 31.62 കോടിയും ഇന്തോനേഷ്യയില്‍ 24.85 കോടിയും ബ്രസീലില്‍ 19.55 കോടിയുമാണ് ജനസംഖ്യ. ലോകജനസംഖ്യ 2050ല്‍ 960 ലക്ഷം കോടി കവിയുമെന്ന് ഐക്യരാഷ്ട്രസഭയുടെ അര്‍ദ്ധ ജനസംഖ്യ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
**************************************
/// എബി മക്കപ്പുഴ /// യു.എസ്.മലയാളി ///
**************************************

 

Share This:

Comments

comments