ഫ്ലോറിഡയില്‍ ടെക്സ്റ്റിങ് നിരോധനം നിലവില്‍ വന്നു.

0
1075

style="text-align: center;">ഫ്ലോറിഡയില്‍ ടെക്സ്റ്റിങ് നിരോധനം നിലവില്‍ വന്നു.

*********************

ഫ്ലോറിഡ: വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ടെക്സ്റ്റിങ് നിരോധിച്ചുകൊണ്ടുള്ള നീയമം ഇന്നുമുതല്‍ (ഒക്ടോബര്‍ 1) നിലവില്‍ വന്നു. ടെക്സ്റ്റിങ് നിരോധിക്കുന്ന 41-മത്തെ സംസ്ഥാനമാണ് ഫ്ലോറിഡ.
വാഹനം റെഡ് ലൈറ്റില്‍ നിര്‍ത്തുമ്പോള്‍ ടെക്സ്റ്റിങ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അമിത വേഗത്തില്‍ പോകുന്ന വാഹനത്തെ പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുമ്പോള്‍ ടെക്സ്റ്റിങ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും പോലീസിന്‍ അനുമതി നല്‍കിയിട്ടുണ്ട്. നീയമം ലംഘിക്കുന്നവര്‍ക്ക് 30 മുതല്‍ 60 ഡോളര്‍ വരെയാണ് പിഴ. ഡ്രൈവ് ചെയ്യുമ്പോള്‍ നടത്തുന്ന ടെക്സ്റ്റിങ് മൂലം ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെട്ട് നിരവധി അപകടങ്ങള്‍ ഉണ്ടായതിന്റെ വെളിച്ചത്തില്‍ ഫ്ലോറിഡ സംസ്ഥാന നീയമ നിര്‍മ്മാണ സഭ വളരെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു നീയമം നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്.
********************************
/// പി.പി ചെറിയാന്‍ /// യു.എസ്.മലയാളി ///
********************************

Share This:

Comments

comments