ഇന്ന് ഒക്ടോബര്‍ 2 ഗാന്ധിജയന്തി

0
3839

ഇന്ന് ഒക്ടോബര്‍ 2 ഗാന്ധിജയന്തി

*******************

ഇന്ന് ഒക്ടോബര്‍ 2 ഗാന്ധിജയന്തി. അഹിംസയുടെയും സഹന ജീവിതത്തിന്‍റെയും മൂര്‍ത്തീഭാവമായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ചദിവസം.
അദ്ദേഹത്തിന്റെ ഗാന്ധിയന്‍ ആശയങ്ങള്‍ ലോകമോട്ടാകെ പ്രചരിച്ച് മാനവ ഹൃദയങ്ങളില്‍ നിസ്വാര്‍ത്ഥമായ സേവനത്തിന്‍റെയും സത്യസന്ധതയുടെയും പ്രഭചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ജീവിതത്തിന്‍റെ ഗതിവിഗതികളെ അഹിംസയുടെയും സത്യത്തിന്‍റെയും ത്യാഗത്തിന്‍റെയും പാതയില്‍ അദ്ദേഹം നേരിട്ടു. സ്വന്തം ജീവിതംകൊണ്ട് ആദര്‍ശങ്ങളുടെ വിലകാട്ടി നല്‍കി.
ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് ആഗോലതളില്‍ പ്രസക്തിയേറിവരികയാണ്. എക്യരാഷ്ടസഭ ഇന്നത്തെ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. ആഗോളവല്‍ക്കരണത്തിലൂടെ മുതലാളിത്ത സംസ്കാരത്തിന്‍റെ സ്വാധീനം കൊടികുത്തിവാഴുന്ന ലോകവ്യവസ്ഥയിലും ഗാന്ധിയന്‍ ആശയങ്ങളുടെ ശക്തമായ സ്വാധീനനമാണ് ഇതിലൂടെ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്.
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകന്‍ ആയിരുന്ന കാലത്താണ് അക്രമരഹിത സമരത്തിന്‍റെ പാതതിരഞ്ഞെടുത്തത്. ഗാന്ധിജിയുടെ നിരാഹാരസത്യാഗ്രഹം അമേരിക്കയിലെ ഞങ്ങളുടെ അവകാശത്തിനായി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റം വളരെ വലുതാണ്. സാമ്രജത്വത്തെ അടിയറവുപറയിക്കാന്‍ ഗാന്ധിജിക്ക് കരുത്തേകിയത് നൈതികതയെന്ന ആശയമാണ്. അതുപോലെ തന്നെ ഗാന്ധിജിയുടെ ആശയങ്ങളില്‍ ഏറ്റവും പ്രധാനപെട്ട ഒന്നാണ് സത്യം. എവിടെ സത്യമുണ്ടോ അവിടെ യഥാര്‍ത്ഥ ജ്ഞാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
സത്യത്തിന്‍റെ പാതയിലൂടെ നീതിനിഷേധങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സരളമായ സമരമുറകളിലൂടെ പോരാടാന്‍ അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. സത്യത്തിനും ധര്‍മത്തിനും നീതിക്കുമെതിരെ അഴിമതിയുടയും അസത്യത്തിന്‍റെയും കടന്നാക്രമണം നടന്നുകൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ സൂര്യപ്രഭപോലെ വിളങ്ങി നില്‍ക്കുന്നു.
വര്‍ഗീയവാദത്തിന്‍റെയും തീവ്രവാദത്തിന്‍റെയും യുദ്ധങ്ങളുടെയും പ്രകമ്പനങ്ങള്‍ മുഴങ്ങികൊണ്ടിരിക്കുമ്പോള്‍ ഗാന്ധിജി മുന്നോട്ടുവെച്ച അഹിംസ എന്ന ആശയം വിശ്വ സാഹോദര്യത്തിന്‍റെ ശാന്തി മന്ത്രമാവുകയാണ്. ഈ ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിയന്‍ ആശയങ്ങളെ നമുക്ക് ഹൃദയത്തോടു ചേര്‍ക്കാം, ഞാന്‍ അസത്യത്തെ സത്യം കൊണ്ട് ജയിക്കുമെന്നും ഞാന്‍ ആരുടേയും അനീതിക്കുമുന്നില്‍ തലകുനിക്കില്ലന്നും ഉറക്കെ പറഞ്ഞ യുഗപ്രഭാവന്‍റെ വാക്കുകളെ കര്‍ണപുടങ്ങളില്‍ ആവാഹിക്കാം.

3

*****************************************
/// സിബിന്‍ തോമസ് /// യു.എസ്.മലയാളി ///
*****************************************

 

Share This:

Comments

comments