വിവാഹവും വിവാദവും – അമ്പിളി ഓമനക്കുട്ടന്‍

0
1093

style="text-align: center;">വിവാഹവും വിവാദവും – അമ്പിളി ഓമനക്കുട്ടന്‍

*******************

ഇന്ത്യൻ ജനാതിപത്യവും ഇസ്ലാം മത നിയമ സംഹിതയും ഒരു പോലെ സ്ത്രീക്ക് അനുവദിച്ചു കൊടുത്ത അവകാശമാണ്. സ്വന്തം വിവാഹത്തിൽ തീര്പ്പെടുക്കാനുള്ള അധികാരം. സ്ത്രീ രക്ഷ കര്ത്താവിന്റെ മാത്രം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാവുന്ന ഒരു ഉല്പ്പന്നമാനെന്നു വിചാരിക്കുന്നത് ജനാധിപത്യ വിരുദ്ധം എന്നപ്പോലെ ഇസ്ലാമിക വിരുദ്ധവുമാണ്.
കാര്യം മത നിയമ സംഹിത പെണ്‍കുട്ടികളുടെ വിവാഹത്തിനു പ്രായപരിധി വച്ചിട്ടില്ലെങ്കിലും 18 തികയും മുൻപേ കല്യാണം കഴിച്ചയക്കപ്പെട്ട പല പെണ്‍കുട്ടികളും പല വിധ പ്രയാസങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്. മാനസീകവും ശാരീരികവുമായ ഒരു പക്വതയും വളര്‍ച്ചയും നേടുന്ന കാഴ്ചപ്പാടിലൂടെ മാത്രമേ ഏതു മതമായാലും പെണ്‍കുട്ടികളുടെ വിവാഹത്തിന്റെ അനിവാര്യത പൂർണ്ണമാകുന്നൊള്ളൂ. കാര്യ ബോധം അതാണ്‌ പ്രധാനം.
മുസ്ലീങ്ങൾ അടക്കമുള്ള അനേകം സമൂഹങ്ങളിൽ ബാല്യകാല വിവാഹം എന്ന ജീർണ്ണത്തയുണ്ട്. മത പൗരോഹിത്യം സ്ത്രീ ജനങ്ങൾക്കുമേൽ അടിച്ചേല്പ്പിക്കുന്ന വിവേചനങ്ങൾ പലതാണ്. എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നേറുന്ന സമാജങ്ങള്‍ക്ക് മാത്രമേ യഥാര്‍ത്ഥ പുരോഗതി നേടാന്‍ കഴിയു.
സമൂഹത്തിനു അടിത്തറ പണിയുന്നത് പ്രധാനമായും മാതാവും ഭാര്യയുമാണ്. വിവാഹ പ്രായം മത പരമായ കാര്യമല്ല. തദ്ദേശ നിയമങ്ങൾ അനുസരിക്കുക എന്നതാണ് അതിലെ ഉചിതമായ നടപടി. ഏതെങ്കിലുമൊരു മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് അത്യന്താപേക്ഷിതമായ നിയമങ്ങളെ മാറ്റി എഴുതേണ്ടതില്ല. പിന്നോട്ട് നടക്കുന്ന മത നേതൃത്വം ചിന്തിച്ചു പരമ പ്രധാനമായ തീരുമാനമെടുക്കേണ്ട കാര്യമാണിത്. വര്ഗ്ഗീയതയുടെയോ ജാതിയുടെയോ മതത്തിന്റെയോ കടന്നു കയറ്റമില്ലാതെ മനുഷ്യ ജീവിതത്തിന്റെ നന്മയുടെ ആവിഷ്ക്കാരം മാത്രം ഉൽകൊള്ളേണ്ടതാണ്. മത സംഘടനകൾ ആത്മവിമര്ശനത്തിനും തിരുത്തലിനും തയ്യാറാവുകയാണ്‌ വേണ്ടത്.
Ambili
*****************************************
/// അമ്പിളി ഓമനക്കുട്ടന്‍ /// യു.എസ്.മലയാളി ///
*****************************************

Share This:

Comments

comments