
style="text-align: center;">ഇന്ന് ലോക വൃദ്ധദിനം
***************
മക്കള്‍ പെരുവഴിയിലുപേക്ഷിക്കുന്ന മാതാപിതാക്കളുടെ വാര്‍ത്തകള്‍ നിറഞ്ഞ പത്രത്താളുകളാണ് ഓരോ പ്രഭാതത്തിലും നമ്മെ വരവേല്‍ക്കുന്നത്. എങ്കിലും കൊല്ലം തോറും വൃദ്ധദിനം ആചരിക്കാന്‍ നാം മറക്കാറില്ല.
അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമവും നമ്മുടെ നാട്ടിലുണ്ട്. എന്നിട്ടും അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിലുപേക്ഷിച്ച് നാം ജീവിതത്തിന്റെ പുത്തന്‍ മേച്ചില്‍പുറങ്ങളിലേക്ക് ചേക്കേറുന്നു. നാളെ നമ്മുടെ അവസ്ഥയും ഇത് തന്നെയാണെന്ന് ചിന്തിക്കാതെ. ഒരായുസ്സ് മുഴുവന്‍ നമുക്കായി നീക്കി വച്ചവരുടെ അദ്ധ്വാനത്തിന്റെ മഹത്വത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഇക്കൊല്ലത്തെ ദിനാചരണം.
നമ്മുടെ നാളെ വയോധികര്‍ പറയുന്നത് എന്ന സന്ദേശം ഉള്‍ക്കൊണ്ട് നമ്മുടെ കാപട്യത്തിന് നേരെ പിടിക്കുന്ന കണ്ണാടിയാകണം ഈ ദിനാചരണം. പ്രസംഗങ്ങളിലും സെമിനാറുകളിലും മാത്രമായി ഈ ദിനാചരണം ഒതുങ്ങാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ബാല്യത്തിലേക്കുളള മടക്കയാത്രയാണ് വാര്‍ധക്യമെന്നാണ് പറയുന്നത്. കൂടുതല്‍ കരുതലും ശ്രദ്ധയും ആവശ്യമുണ്ടവര്‍ക്ക്. കടന്നുപോകുന്ന ഓരോ നിമിഷവും നമ്മളോരുത്തരും വാര്‍ദ്ധക്യമെന്ന വാസ്തവത്തിലേക്ക് അടുക്കുകയാണെന്ന തിരിച്ചറിവോടെ അച്ഛനമ്മമാരെ സംരക്ഷിക്കുന്ന മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരാകാം നമുക്കോരോരുത്തര്‍ക്കും. അവരെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്താം.
*************************************
/// ജോര്‍ജ് കക്കാട്ട് /// യു.എസ്.മലയാളി ///
*************************************
Comments
comments