
റോക്ക് വാളിനെ റോക്ക് ചെയ്തു കലാജാലകം
******************
റോക്ക് വാള്‍ : കേരളത്തിലെ ഭവനരഹിതര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ധന സമാഹരണത്തിന്റെ ഭാഗമായി ഡാലസ് സെന്റ് തോമസ് മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, യുവജനസഖ്യത്തിന്റെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച റോക്ക് വാള്‍ സിറ്റി പെര്‍ഫൊര്‍മെന്‍സ് സെന്ററില്‍ കലാജാലകം അവതരണ മേന്മയിലും സംഘാടക മികവിലും ശ്രദ്ധേയമായി.
വൈകിട്ട് ആറുമണിക്ക് റവ.ഫാ. ഒ.സി കുര്യന്റെ പ്രാര്‍ത്ഥനയോടെ കലാജാലക പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മീനു ഈശോ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു. സിബു ജോസഫ് സ്വാഗതം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗാനരചയിതാവും ഗായകനുമായ ഷാജി എം പീറ്റര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. തുടര്‍ന്ന് വ്യത്യസ്ത കലകളുറ്റെ മാന്ത്രികച്ചെപ്പ് തുറക്കപ്പെട്ടു. സുനില്‍ വര്‍ക്കല, രതി കവലയില്‍ എന്നിവരുടെ കോമഡി മാഗസിന്‍ സദസ്സ്യരില്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി. സുചിത്ര, വൈദേഹി, ശക്തി, ധന്യ, പ്രീയങ്ക, അഞ്ചലി, അബിഗേല്‍, സമിനി, അര്‍പ്പിത, ദേവയാനി എന്നിവര്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, സുബി ഫിലിപ്പിന്റെ മോണോ ആക്ട്, താര സിബു, നിഷാ ജേക്കബ്, ദീപാ സണ്ണി, മീനു മാത്യു, അനുപ സാം, ജെന്‍സി ടോം, രേഖ, ഷിബു, ഷീന അലക്സ്, ബിന്‍സി ജേക്കബ്, സൂസന്‍ ബെക്കി എന്നിവര്‍ അവതരിപ്പിച്ച തിരുവാതിര മുതലായവ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി.
സെന്റ് പോള്‍സ് സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡാന്‍സ്, സിനിമാറ്റിക് ഫ്യൂഷന്‍, വള്ളം കളി, സിബി ചിറയില്‍ ടീം അവതരിപ്പിച്ച ചെണ്ടമേളം, റവ. ഫാ. സി.ജി തോമസ് സംവിധാനം ചെയ്തു സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗങ്ങള്‍ അവതരിപ്പിച്ച സ്നാപക യോഹന്നാന്‍ നാടകം, തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. യുവജന സഖ്യം സെക്രട്ടറി വിനോദ് ചെറിയാന്‍ നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യന്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു. ഷാലു ഷൈജു, ഹന്നാ ജോര്‍ജ്ജ്, ബിന്‍സി ടോമി എന്നിവര്‍ എം.സി മാരായിരുന്നു.

*****************************************
/// പി.പി ചെറിയാന്‍ /// യു.എസ്.മലയാളി ///
*****************************************
Comments
comments