
style="text-align: center;">നമ്പിമഠം ഹൈക്കു കവിതകള്‍ – ജോസഫ് നമ്പിമഠം
അസ്തമനം
***
അന്തിക്കുന്നില്
മഞ്ഞപ്പക്ഷി
തല കുത്തി താഴേക്ക്
ജീവിതം
***
വെറുതെ പെയ്തും
ചിരിച്ചും കരഞ്ഞും
ചാറ്റല് മഴ പോലെ
മഴ
***
മഴ മഴ മഴ
തൊടിയിലും മഴ
കുടിലിനുള്ളിലും മഴ
കൊല
***
സത്യത്തിന്റെ രാപ്പാടിയെ
കൊല്ലുക, തൂവല്
ഇരുട്ടിന്റെ താളിലോളിപ്പിക്കുക
കാണാമവ പെറ്റുപെരുകുന്നത്
ചൂണ്ട
***
തടാകക്കരയില്
ചൂണ്ടയുമായി ഞാന്
എവിടെയോ ഉണ്ട്
ഇതില് കുരുങ്ങേണ്ടവന്
കൊക്ക്
***
വരമ്പിലൊരു കൊക്ക്
ധ്യാനിച്ചിരിക്കും കൊക്ക്
ധ്യാനം നില്ക്കും മീന് കണ്ടാല്
കവിയാകാന്‍
***
വല്മീകത്തിലിരിക്കുക
കടത്തുതോണിയില് കയറുക
ഇരിക്കും കൊമ്പ് മുറിക്കുക
മരണം
***
അന്തിചെമ്മാന
ചിതകെട്ടടങ്ങി
പകലിന് മരണം
ജീവിതം
***
പണിതു മുടഞ്ഞും
ഭാഷകള് തമ്മിലിടഞ്ഞും
ബാബേല് പോലെ
മണല്ക്കൂന
***
കൂട്ടിവക്കും ഞാന്
തട്ടിക്കളയും കാറ്റു
ജീവിത മെന്ന മണല്ക്കൂന
നയിച്ചാലും
***
കൊളുത്താത്ത വിളക്ക്
കണ്ണടച്ച് പ്രാര്ത്ഥന
വെളിച്ചമേ നയിച്ചാലും
ഹൈക്കു
***
മദ്യം പോലെ
വാറ്റി തുള്ളികളാക്കിയത്
കാലം പൂര്ണമാക്കിയത്
നാക്ക്
***
സ്വന്ത നാവാല്
ശവക്കുഴി തോണ്ടുന്നു
ജീവിച്ചിരിക്കെ ചിലര്
ഓണം
***
ഓലയില്ലാ നാട്ടില്
ചീലയില്ലാ നാട്ടില്
ഓലക്കുടചൂടി
ചീലയുടുത്തു മാവേലി
ചെരുപ്പ്
***
ചെരുപ്പ് ചോദിച്ചു
അശുദ്ധ മായത് ആര്
ഞാനോ താങ്കള്
നടന്ന വഴിയോ
കറിവേപ്പില
***
കറിവേപ്പില പറഞ്ഞത്
കറിയിലിട്ടോളൂ
ചവച്ചു തുപ്പരുത്
ഓണമൂണ്
***
കോണകം വിറ്റും
ഓണമുണ്ടാല്
നാണക്കേടാ കോണകം
മറച്ചു കൊള്ളും
മാവേലി
***
മാവേലി വന്നു
കുഴിയില് വീണു
ചെന്നു വീണ്ടും
പാതാളത്തില്
പത്രം
***
പ്രഭാത പത്രം
ബന്ദ്, ഹര്ത്താല്, പീഡനം
പത്രംചുരുട്ടിഎറിഞ്ഞു
ശിവന്
***
തലയില് ഗംഗ
മടിയില് മങ്ക
കയ്യില് കൊങ്ക
ഐസ് ക്രീം
***
അച്ചു ഭരിച്ചാലും
ഉമ്മന് ഭരിച്ചാലും
കുഞ്ഞാലിക്കു കുമ്പിളില്
ഐസ് ക്രീം
തൊഴിലാളി
***
സര്വ്വരാജ്യതൊഴിലാളികളെ
ചങ്കിടിക്കുവിന്
ചങ്കിടിച്ചു ചങ്കിടിച്ചു
ചത്ത് കൊള്ളുവിന്
പൂച്ച
***
പൊന്നുരുക്കുന്നു തട്ടാന്
ഓലമെടയുന്നു തട്ടാത്തി
കണ്ണടച്ച്പാല്
കുടിക്കുന്നുപൂച്ച
വീണു
***
മോങ്ങാനിരിക്കും
ജനത്തിന്റെ തലയില്
മന്ത്രിസഭ
മന്ത്രി
***
വെണ്ണ കക്കും കണ്ണന്
ഉടയാട കക്കും കണ്ണന്
രണ്ടും കക്കും മന്ത്രി
കേരളം
***
കേരളം കേരളം
ദൈവത്തിന്റെ സ്വന്തം നാട്
(കാട്ടിലെ കാര്യമായിരിക്കും)
അനന്തശയനം
***
അനന്തപുരി
നിലവറമേല്
അനന്ത ശയനം
നിദ്രയില്ലിനിമേല്
ഭാഷ
***
അച്ഛന് തുഞ്ചത്ത്
അമ്മ തമിഴകത്തു
മലയാളം ക്ലാസ്സിക്ക്?
നാട്
***
പെരുച്ചാഴികള്
പുന്നെല്ലു തിന്നുതീര്ക്കുന്നു
കരിമ്പൂച്ച കണ്ണടച്ചിരിക്കുന്നു
എലികളുടെ സ്വന്തം നാട്
ഫേസ് ബുക്ക്
***
അച്ഛന് ഫേസ് ബുക്കില്
അമ്മ ഗൂഗിലില്
മക്കള് ഡിജിറ്റൽപെരുവഴിയില്
സന്ദേഹം
***
വരാഹം വായിച്ചാല്
വരാഹ മിഹിരനാകുമോ
ഇരിക്കും കൊമ്പ് മുറിച്ചാല്
കാളി ദാസനാകുമോ
ചരിത്രം
***
പരാശരന് ക്ഷണിച്ചു
സത്യവതി തോണിയില് കയറിയില്ല
ചര്ത്രം ആവര്ത്തിക്കേണ്ട
ലേലം
***
ദുഷ്യന്തനിട്ട മോതിരം
ശകുന്തള
ഈബേയില് ലേലത്തിനിട്ടു
പൂച്ച
***
മക്ഡോണല്സില്പോയപൂച്ച
എലിയെകണ്ടുകണ്ണടച്ചു
ബിഗ്‌മാക്കിനു ഓർഡർ കൊടുത്തു
യൂദാസ്
***
ഒറ്റിക്കൊടുത്തില്ലായിരുന്നെങ്കില്
അവന്
മൂത്ത്നരച്ചുവെറുതെ
ചത്തുപോയേനേ
കണ്ണന്
***
മണ്ണ് തിന്നു കണ്ണന്
വാ പിളര്ന്നു കണ്ണന്
അമ്മ കണ്ടവിടെ മണ്ണിര!
കുളം
***
പഴയ കുളം
കുതിച്ചു ചാടും തവള
ജല നിസ്വനം (Basho Old Pond പരിഭാഷ)
ലക്ഷ്യം
***
കാനനം മോഹനം
പോയിടാന് ദൂരമേറെ
ഉറങ്ങും മുമ്പേ (Robert Frost പരിഭാഷ)
നാക്ക്
***
സ്വന്ത നാവാല്
ശവക്കുഴി തോണ്ടുന്നു
ജീവിച്ചിരിക്കെ ചിലര്
ഒച്ച്
***
മെല്ലെപ്പോകുന്നവന്
സ്വന്തവീട്ചുമക്കുന്നവനു
പോയവഴിയില്
രജതരേഖകള്
Haiku
***
Haiku like liquor
Distilled to drops
Aged to perfection
Summer
***
Sunshine,Sandy Beach
Bikini, Sandybutts
Summer
കൂതറ
***
ഭാഷയുടെ ചില്ലയില്
അവസാനം കൂട് കൂട്ടിയ
ഒരു തറ കിളി
ഫേസ്ബുക്ക്
***
പെണ് പോസ്റ്റുകളില്
ലൈക്‌കളുടെ കൂട്ടബലാല്സംഗം
കമന്റുകളുടെ സംഘരതി

**********************************************************
/// ജോസഫ് നമ്പിമഠം /// യു.എസ്.മലയാളി ///
**********************************************************
Comments
comments