style="text-align: center;">ആത്മശോധകര്‍ക്ക് ഒരു അടിക്കുറിപ്പ്
പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.., Ph.D.
**************************
ലുപ്തവസ്ത്രധാരിത്തരുണി
പാദത്തിലേറി, കണങ്കാല്‍
ഊന്നുവടിയില്‍ , ചാരിയ
മുഴങ്കാല്‍ ഏണിപ്പടിയില്‍ ,
പുല്ലൂരിമുട്ടില്‍ വിശ്രമിച്ച്
മടിയില്‍ കുടിയിരിക്കാന്‍
മൂടിന്‍ മൂടുപടം താഴ്ത്തവേ
പുതുവിശ്വാമിത്രനു പൂര്‍വ്വജന്മ
ത്രിലോക ജ്ഞാനോദയം:
കാഷായക്കുടുക്കഴിക്കാതെ
പെണ്ണാളെ താഴെയിറക്കാന്‍
തോളിലൂടരക്കെട്ടുറപ്പിക്കാന്‍
ബലിഷ്ഠകരങ്ങള്‍ നിറമാറില്‍
തൊട്ടതും, ദൃശ്യസ്മൃതി
വിറ്റു കാശാക്കോര്‍
നൈമിഷ ക്യാമറക്കണ്ണില്‍
ബ്ലു-റേക്കു വിഷയപാന
ചലച്ചിത്രമാക്കിയതും
തുറുങ്കിലെ കറുകറുത്തഴിയില്‍
തഴമ്പിന്‍ കൈത്തടം തഴകവേ
വിശ്വമിത്ര പ്രകൃതിയില്ലാതെ
നവമുനി ഡയറിക്കുറിപ്പില്‍
രേഖാചിത്ര ചിത്തരേഖയാക്കി!

*********************************************************************
/// പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.., Ph.D. /// യു.എസ്.മലയാളി ///
*********************************************************************
Comments
comments