ശ്രീകാന്ത് ശ്രീനിവാസന്‍ യു.എസ് കോര്‍ട്ട് ജഡ്ജ് ആയി ചുമതലയേറ്റു.

0
973

style="text-align: center;">ശ്രീകാന്ത് ശ്രീനിവാസന്‍ യു.എസ് കോര്‍ട്ട് ജഡ്ജ് ആയി ചുമതലയേറ്റു.

******************************

വാഷിങ്ടണ്‍ : ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സര്‍ക്യൂട്ട് യു.എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയായി ഇന്ത്യന്‍ വംശജനായ ശ്രീകാന്ത് ശ്രീനിവാസന്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. സെപ്റ്റംബര്‍ 27 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചുമണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഇതാദ്യമായാണ് ഒരു സൗത്ത് ഏഷ്യക്കാരന്‍ ആ സ്ഥാനത്തിനു അര്‍ഹനാകുന്നത്.
1970 – അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ചാണ്ഡിഗഡിലാണ് ജനിച്ചത്. മാതാവ് സരോജ ശ്രീനിവാസന്‍ കൊണ്ടുവന്ന ഭഗവത് ഗീതയില്‍ കൈ ചേര്‍ത്തുവച്ചാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ജസ്റ്റീസ് സാന്ദ്ര ഡേ. ഒക്കോണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ശ്രീനിവാസന്റെ ബന്ധുമിത്രാതികളെ കൂടാതെ അമേരിക്കന്‍ പര്യടനത്തിനെത്തിയ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും മറ്റു പ്രമുഖരും പങ്കെടുത്തു.
അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന നീതിപീഠങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സര്‍ക്യൂട്ട് യു.എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ്.
********************************************
/// പി.പി. ചെറിയാന്‍ /// യു.എസ്.മലയാളി ///
********************************************

Share This:

Comments

comments