ന്യായസിംഹാസനങ്ങളോട്……(കവിത)

0
568
style="color: #141823;">
ഉഷ ഷിനോജ്
ന്യായസിംഹാസനങ്ങളോട്
കാതോര്‍ക്കുക!!
കള്ളച്ചൂതിന്റെ വിജയഭേരി.
അന്തപുരങ്ങളില്‍-
അപരാധിയുടെ വീണാരവം…
പാനപാത്രങ്ങള്‍ നിറയ്ക്കുന്ന-
നിരപരാധിയുടെ-
ചുടുരക്തം!!
കലവറകളില്‍ കുമിയുന്ന-
മുളപൊട്ടാ വിത്തിന്‍റെ പരിവേദനം!!
കള്ളപ്പറകളുടെ ഗൂഡഹര്‍ഷം..
അകത്തളങ്ങളില്‍-
പച്ചമാംസത്തിനു പന്തയക്കെട്ട്!!
രാജസദസ്സില്‍-
വസ്ത്രാക്ഷേപത്തിന്റെ-
ദൃഷ്ടിഭോഗം!!
കവിടിപിഞ്ഞാണത്തില്‍-
ഇനിയുംമിടിപ്പ് നിലയ്ക്കാത്ത-
കുരുന്നു ഹൃദയത്തിന്‍ വില്‍പ്പന!!
കൊഴുക്കുന്ന ലേലംവിളി!!
മടിശ്ശീല നിറയുന്ന-
പെണ്മാനത്തിന്റെ വെള്ളിക്കാശ്!!
അടിമപ്പാളയങ്ങളില്‍-
വ്യാധിയുടെ വിഷജ്വരം!!
ശരണാലയങ്ങളിലെ-
വൃദ്ധവിലാപം!!
നീതിപീഡങ്ങളേ………
കാതോര്‍ക്കുക!!
കറുത്ത കണ്‍ചേലയഴിക്കുക!!
സമാധിപുല്‍കട്ടേ-
തുരുമ്പിച്ച തുലാത്രാസിന്‍-
സമസൂചികള്‍!!
ഉടവാളെടുക്കാന്‍-
അനുമതിനല്‍കുക………
മൌനമായെങ്കിലും………..
'....ന്യായസിംഹാസനങ്ങളോട്
കാതോര്‍ക്കുക!!
കള്ളച്ചൂതിന്റെ വിജയഭേരി.
അന്തപുരങ്ങളില്‍-
അപരാധിയുടെ വീണാരവം...
പാനപാത്രങ്ങള്‍ നിറയ്ക്കുന്ന-
നിരപരാധിയുടെ-
ചുടുരക്തം!!
കലവറകളില്‍ കുമിയുന്ന-
മുളപൊട്ടാ വിത്തിന്‍റെ പരിവേദനം!!
കള്ളപ്പറകളുടെ ഗൂഡഹര്‍ഷം..
അകത്തളങ്ങളില്‍-
പച്ചമാംസത്തിനു പന്തയക്കെട്ട്!!
രാജസദസ്സില്‍-
വസ്ത്രാക്ഷേപത്തിന്റെ-
ദൃഷ്ടിഭോഗം!!
കവിടിപിഞ്ഞാണത്തില്‍-
ഇനിയുംമിടിപ്പ് നിലയ്ക്കാത്ത-
കുരുന്നു ഹൃദയത്തിന്‍ വില്‍പ്പന!!
കൊഴുക്കുന്ന ലേലംവിളി!!
മടിശ്ശീല നിറയുന്ന-
പെണ്മാനത്തിന്റെ വെള്ളിക്കാശ്!!
അടിമപ്പാളയങ്ങളില്‍-
വ്യാധിയുടെ വിഷജ്വരം!!
ശരണാലയങ്ങളിലെ-
വൃദ്ധവിലാപം!!
നീതിപീഡങ്ങളേ.........
കാതോര്‍ക്കുക!!
കറുത്ത കണ്‍ചേലയഴിക്കുക!!
സമാധിപുല്‍കട്ടേ-
തുരുമ്പിച്ച തുലാത്രാസിന്‍-
സമസൂചികള്‍!!
ഉടവാളെടുക്കാന്‍-
അനുമതിനല്‍കുക.........
മൌനമായെങ്കിലും...........'

Share This:

Comments

comments