ചരിത്രത്തിലാദ്യമായി ഒരു വനിതാ ബിഷപ്പ്

0
991

style="text-align: center;">ചരിത്രത്തിലാദ്യമായി ഒരു വനിതാ ബിഷപ്പ്

****************************

ഒരു വനിതാ ബിഷപ്പിനെ നീയമിച്ചുകൊണ്ട് സി.എസ്.ഐ സഭ ചരിത്രം തിരുത്തി. ഇ. പുഷ്പ ലളിതയെയാണ് ആന്ധ്രയിലെ നന്ദ്യാല്‍ മഹാ ഇടവക ബിഷപ്പായി നീയമിച്ചത്. ഇന്ത്യയിലും വിദേശത്തുമായുള്ള 22 മഹാ ഇടവകകള്‍ ചേര്‍ന്നാണ് പുതിയ ബിഷപ്പിനെ തിരഞ്ഞെടുത്തത്. സി.എസ്.ഐ. മോഡറേറ്റര്‍ ജി. ദേവകടാക്ഷത്തിന്റെ സാന്നിധ്യത്തില്‍ സപ്തംബര്‍ 30-ന് സ്ഥാനാരോഹണച്ചടങ്ങ് നടക്കും.
ആന്ധ്രയില്‍ കര്‍ണൂല്‍ ജില്ലയിലെ ദിഗുവപ്പാട്ട് ഗ്രാമത്തില്‍ 1956-ല്‍ ജനിച്ച പുഷ്പലളിത 1984-ലാണ് വൈദികപട്ടം നേടിയത്. ആന്ധ്രയിലെ വിവിധ ഇടവകകളില്‍ ഡീനറി ചെയര്‍പേഴ്‌സനും 2005 മുതല്‍ 2007 വരെ നന്ദ്യാല്‍ മഹാ ഇടവക ട്രഷററുമായിരുന്നു. സി.എസ്.ഐ. സിനഡ് അംഗം, വിമന്‍സ് ഫെലോഷിപ്പ് കേന്ദ്രക്കമ്മിറ്റിയംഗം, സി.എസ്.ഐ, സി.എന്‍.ഐ. മാര്‍ത്തോമ സഭകളുടെ സംയുക്തകൗണ്‍സില്‍ അംഗം, ചര്‍ച്ചസ് ഇന്‍ ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ ചുമതലകള്‍ ഇതിനു മുമ്പ് വഹിച്ചിട്ടുണ്ട്.

Share This:

Comments

comments