ഹൂസ്റ്റണില്‍ നിര്യാതനായ ജോര്‍ജ്ജ് ഉതുപ്പിന്റെ സംസ്‌ക്കാരം മാര്‍ച്ച് 28ന്.

0
921
പി.പി.ചെറിയാന്‍
ഹൂസ്റ്റണ്‍ : ടെക്‌സസ് മിസ്സോറി സിറ്റി ലേക്ക് ഒളിബിയായില്‍ താമസിക്കുന്ന ജോര്‍ജ്ജ് ഉതുപ്പ് (54) നിര്യാതനായി.
ഗാല്‍വസ്റ്റണില്‍ നിന്നും മെക്‌സിക്കോയിലേക്ക് പുറപ്പെട്ട വിനോദ സംഘത്തോടൊപ്പം യാത്ര ചെയ്യവേ മാര്‍ച്ച് 17ന് കപ്പലില്‍ നിന്നും വീണാണ് മരണം സംഭവിച്ചത്.
മാര്‍ച്ച് 14ന് ശനിയാഴ്ച രാവിലെയാണ് യാത്ര പുറപ്പെട്ടത്. മാര്‍ച്ച് 15ന് കപ്പലില്‍ വെച്ച് ജന്മദിനം ആഘോഷിച്ച് അധികം താമസിയാതെ ജോര്‍ജ്ജ് മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു.
എല്‍.ബി.ജെ ആശൂപത്രിയിലെ റസ്പിറ്റോറി തെറാപ്പിസ്റ്റാണ്. ഹെര്‍മണ്‍ ആശൂപത്രിയിലെ നഴ്‌സ് മേരിയാണ് ഭാര്യ. മക്കള്‍ ജെനി, ജാസ്മിന്‍. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് അംഗമാണ്.
പൊതുദര്‍ശനം : മാര്‍ച്ച് 27ന് വെള്ളിയാഴ്ച വൈകിട്ട് 6മുതല്‍ 9വരെ.
സ്ഥലം : സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തിഡ്രല്‍ ഓഫ് ഹൂസ്റ്റണ്‍, സ്റ്റഫോര്‍ഡ്, ടെക്‌സസ്.
സംസ്‌ക്കാര ശുശ്രൂഷ : മാര്‍ച്ച് 28ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ.
സ്ഥലം : സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ – ഫ്രെസ്‌നൊ, ടെക്‌സസ് 77545.
കൂടുതല്‍ വിവരങ്ങള്‍ക്ക് : കീത്ത് ജോസഫ് 8326137944.

Share This:

Comments

comments