മാമ്പഴക്കാലം…(കവിത)

0
1063
style="color: #141823;">
ഉഷ ഷിനോജ്
ഒരു മാമ്പഴക്കാലം വിടവാങ്ങുന്നു!!
എന്‍റെ വേനല്‍ക്കുയില്‍പാട്ടില്‍-
കന്മദക്കടുംമധുരം കോരിനിറച്ച്,
മനസ്സിന്‍റെ ചരല്‍മുറ്റത്ത്-
നന്മയുടെ മധുരക്കനിപൊഴിച്ച്,
എന്‍റെ ഉണ്ണിക്കിടാങ്ങള്‍ക്ക്-
ചുനനോവും കണ്ണിമാങ്ങ കയ്പ്പും പഴമധുരവും-
എഴുതിപഠിപ്പിച്ച്,
പ്രതീക്ഷയുടെ ഗ്രീഷ്മശിഖരങ്ങളില്‍-
മാമ്പൂമോഹങ്ങളുടെ മരതകപ്പച്ച മറന്നുവെച്ച-
എന്‍റെ ദാവണികൌമാരത്തിന്റെ-
ഊഞ്ഞാല്‍ചില്ലകളേ……
എന്‍റെ പ്രണയസ്വപ്നങ്ങളുടെ-
മാന്തളിര്‍ മര്‍മ്മരങ്ങളേ……
എന്‍റെ ശുഭപ്രതീക്ഷയുടെ-
പൂത്തിരി പൂന്കുലകളേ….
തളിര്‍കൊഴിഞ്ഞു നഗ്നമായ-
മാന്തരു ശിഖരങ്ങളെ നോക്കി,
വേനലുണര്‍ത്തിയ സ്വര്‍ണ്ണപൂങ്കുലകളിലെ-
ഉണ്ണിമാങ്ങകളെ നോക്കി,
ആദ്യംകൊഴിഞ്ഞ മാങ്കനിപെറുക്കി-
ഒരു”നാലുവരി ഒര്‍മ്മയില്‍” ഞാന്‍ പൊഴിച്ച-
രണ്ടു കണ്ണുനീര്‍തുള്ളികളെ-
ഓര്‍ക്കുന്നുവെങ്കില്‍………..
വീണ്ടും ഇതുവഴി വരിക!!!
ഇനിയും മഴുവോങ്ങാത്ത-
എന്‍റെ “അങ്കണതൈമാവിന്‍റെ”-
കുയില്‍ഗ്രീഷ്മങ്ങളെ തുയിലുണര്‍ത്തുക!!!!!!!!!!!
 
'ഒരു മാമ്പഴക്കാലം വിടവാങ്ങുന്നു!!
എന്‍റെ വേനല്‍ക്കുയില്‍പാട്ടില്‍-
കന്മദക്കടുംമധുരം കോരിനിറച്ച്,
മനസ്സിന്‍റെ ചരല്‍മുറ്റത്ത്-
നന്മയുടെ മധുരക്കനിപൊഴിച്ച്,
എന്‍റെ ഉണ്ണിക്കിടാങ്ങള്‍ക്ക്-
ചുനനോവും കണ്ണിമാങ്ങ കയ്പ്പും പഴമധുരവും-
എഴുതിപഠിപ്പിച്ച്,
പ്രതീക്ഷയുടെ ഗ്രീഷ്മശിഖരങ്ങളില്‍-
മാമ്പൂമോഹങ്ങളുടെ മരതകപ്പച്ച മറന്നുവെച്ച-
എന്‍റെ ദാവണികൌമാരത്തിന്റെ-
ഊഞ്ഞാല്‍ചില്ലകളേ......
എന്‍റെ പ്രണയസ്വപ്നങ്ങളുടെ-
മാന്തളിര്‍ മര്‍മ്മരങ്ങളേ......
എന്‍റെ ശുഭപ്രതീക്ഷയുടെ-
പൂത്തിരി പൂന്കുലകളേ....
തളിര്‍കൊഴിഞ്ഞു നഗ്നമായ-
മാന്തരു ശിഖരങ്ങളെ നോക്കി,
വേനലുണര്‍ത്തിയ സ്വര്‍ണ്ണപൂങ്കുലകളിലെ-
ഉണ്ണിമാങ്ങകളെ നോക്കി,
ആദ്യംകൊഴിഞ്ഞ മാങ്കനിപെറുക്കി-
ഒരു''നാലുവരി ഒര്‍മ്മയില്‍" ഞാന്‍ പൊഴിച്ച-
രണ്ടു കണ്ണുനീര്‍തുള്ളികളെ-
ഓര്‍ക്കുന്നുവെങ്കില്‍...........
വീണ്ടും ഇതുവഴി വരിക!!!
ഇനിയും മഴുവോങ്ങാത്ത-
എന്‍റെ "അങ്കണതൈമാവിന്‍റെ"-
കുയില്‍ഗ്രീഷ്മങ്ങളെ തുയിലുണര്‍ത്തുക!!!!!!!!!!!'

Share This:

Comments

comments