
Home News ക്യുന്‍സ് സെന്റ് ഗ്രീഗോറിയോസില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും കഷ്ടാനൂഭവ ശുശ്രൂഷകളും.
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക് : മലങ്കര ഓത്തഡോകസ് സിറിയന്‍ ചര്‍ച്ച് ,നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലൂള്ള ക്യുന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ പള്ളിയില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും കഷ്ടാനൂഭവ ശുശ്രൂഷകളും മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 5 വരെ നടത്തുന്നു. ഈ ശുശ്രൂഷകളില്‍ പങ്കു കൊള്ളാന്‍ ഏവരേയും ദൈവനാമത്തില്‍ ക്ഷണിക്കുന്നതായി അറിയിച്ചു.
മാര്‍ച്ച് 28 ശനിയാഴ്ച വൈകിട്ട് 5.00ന് സന്ധ്യാ പ്രര്‍ത്ഥനയും വിശുദ്ധ കുമ്പസാരവും ,മാര്‍ച്ച് 29 ഞായറാഴ്ച രാവിലെ 8:30ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് 9:00ന് അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് ്‌മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷകളും നടത്തും.
മാര്‍ച്ച് 30-ന് തിങ്കളാഴ്ചയും, മാര്‍ച്ച് 31 ചൊവാഴ്ചയും വൈകിട്ട് 5.00ന് സന്ധ്യാ പ്രര്‍ത്ഥന ഉണ്ടായരിക്കും.
ഏപ്രില്‍ 1-ന് ബുധനാഴ്ച വൈകിട്ട് 6.00ന് പെസഹാ ശുശ്രൂഷയും ,ഏപ്രില്‍ 2 വ്യഴാഴ്ച വൈകിട്ട് 5.30ന് കാല്‍ കഴുകല്‍ ശുശ്രൂഷയും നടത്തപ്പെടും. ഏപ്രില്‍ 3 വെള്ളിയാഴ്ച രാവിലെ 8:30ന് ദുഖ വെള്ളിയാഴ്ച
ശുശ്രൂഷകള്‍ തുടങ്ങം. ഏപ്രില്‍ 4-ന് ശനിയാഴ്ച രാവിലെ 9ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായരിക്കും.
ഏപ്രില്‍ 5 ഞായറാഴ്ച രാവിലെ 7 ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ,ഉയര്‍പ്പിന്റെ ശുശ്രൂഷകളും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് ഈസ്റ്റര്‍ സദ്യയോടെ ഈ വര്‍ഷത്തെ കഷ്ടാനൂഭവ ആഴ്ചയിലെ ശുശ്രൂഷകള്‍ക്ക് വിരാമം ഇടും.
ഈ ശുശ്രൂഷകളില്‍ ഭക്ത ജനങ്ങള്‍ ച്രാര്‍ത്ഥനാ നിരതരായി സംബന്ധിച്ച് അനുഗ്രഹീതരാകാന്‍ കര്‍ത്തൃ നാമത്തില്‍ അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക വികാരി വെരി.റെവ.യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസേ്കാപ്പ (718) 934 1636, സെക്രട്ടറി ജോര്‍ജ് പറമ്പില്‍ (516) 741 5456, ട്രെഷറര്‍ കോശി ചെറിയാന്‍ (917)921 1419, ഇടവക വെബ്‌സൈറ്റ് www.stgregoriosqueens.org

Comments
comments