“ഒരു ഗ്രാമത്തിലെ അന്ധയായ ഉമ്മയും മോനും ” (ചെറുകഥ)

0
9312
അഷ്‌റഫ്‌  വെമ്പല്ലൂര്‍
മോളേ നജിയ നീ ഉറങ്ങിയോ ,വാതില്കല്‍ നിന്നും ഉമ്മാമ്മ വിളിച്ചു ചോദിച്ചു.
ഇല്ലാ ഉമ്മാമ്മ ഞാന്‍ ഉറങ്ങീല . ഉമ്മാമ്മ വന്നു കഥ പറഞ്ഞു തരാതെ ഉറങ്ങൂല പറഞ്ഞതല്ലേ വേഗം വാ .എനിക്ക് ഇന്ന് കഥ കേള്കണം 
മോളൂ ഉറങ്ങീട്ടുണ്ടോ എന്ന് ഇടക്കൊന്നു പോയി നോക്കിയത , അവള്‍ ഇന്ന് കഥ കേള്‍ക്കാതെ ഉറങ്ങൂല,കുഞ്ഞുനാള്‍ തൊട്ടേ എന്റെ കൂടെയേ ഇവള്‍ കിടക്കൂ എന്നും കഥയും കേട്ട് ഉറങ്ങണം , എന്റെ പാവം കുട്ടിയ നജിയമോളൂ . കുഞ്ഞുമോള്‍ അടുത്ത് വന്നു കിടന്നു കൊണ്ട് കൊഞ്ചി കുഴഞ്ഞുകൊണ്ട് ചോദിച്ചു ,ഉമ്മൂമ എനിക്കുറക്കം വരുനില്ല , ഉമ്മാമ്മ രാവിലെ പറഞ്ഞ കണ്ണുകാണാത്ത ഉമ്മയുടെയും മോന്റെയും കഥ ഇന്ന് പറയണം. അത് കേട്ടെ ഇന്ന് ഞാന്‍ ഉറങ്ങൂ,
ഉമ്മൂമ പതിയെ അവളുടെ കൂടെകിടന്നു കൊണ്ട് നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു. പിന്നെ പതിയെ കഥയിലേക്ക് കടന്നു. അവള്‍ കഥ കേള്‍ക്കാന്‍ ഭയങ്കര ആവേശതിലായിരുന്നു.
പണ്ട് പണ്ട് എന്ന് വച്ചാല്‍ നമ്മുടെ ഉപൂപ്പമാരുടെ കാലത്ത് അങ്ങ് അറേബ്യ നാട്ടില്‍ ഒരു കണ്ണുകാണാത്ത ഉമ്മയും മോനും ജീവിചിരിന്നു . ഈ മോന്‍ ജനിക്കുമ്പോള്‍ തന്നെ അവന്റെ ബാപ്പ ,ആ ഉമ്മയെയും മോനെയും തനിചാകി പോയിരുന്നു . വളരെ വളരെ കഷ്ടപാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു അവരുടേത്.
എങ്കിലും ആ ഉമ്മ തന്റെ മോനെ പഠിപ്പിച്ചു വലിയവനാകണം എന്ന ആഗ്രഹത്തില്‍ അവനെ പഠിപ്പിക്കുവാന്‍  അടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു .കുഞ്ഞു പ്രായത്തിന്റെ ഉമ്മയുടെ കയ്യില്‍ തൂങ്ങി പിടിച്ചു സ്കൂളില്‍ പോവാന്‍ അവനു വളരെ സന്തോഷമായിരുന്നു . കണ്ണിനു കാഴ്ചയില്ലെങ്കിലും അകകണ്ണിന്റെ വെളിച്ചത്തില്‍ ആ ഉമ്മക്ക് നടക്കുവാന്‍ കഴിയുമായിരുന്നു .മകനെ ദിവസവും സ്കൂളില്‍ കൊണ്ട് വിടുവാനും തിരിച്ചു കൊണ്ട് പോവാനും ഉമ്മാക്കും നല്ല സന്തോഷമായിരുന്നു.
അങ്ങിനെ വര്‍ഷങ്ങള്‍ പോവേ പോവേ മോന്‍ വലുതായി. അവന്‍ ഇപ്പോള്‍ ഉമ്മയുടെ വിരല്‍തുമ്പില്‍ പിടിച്ചല്ലാതെ സ്കൂളിലേക്ക് നടന്നു പോവാന്‍ തുടങ്ങി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സ്കൂളില്‍ നിന്നും വന്ന മോന്‍ ഉമ്മയോട് ഒന്നും മിണ്ടാതെ തനിച്ചിരുന്നു ഇത് മനസിലാക്കിയ ഉമ്മ മകന്റെ അടുത്ത് വന്നു ചോദിച്ചു. എന്താ മോനെ ഒരു വല്ലായ്മ . ഒന്നുമില്ല ഉമ്മാ,
അല്ല എന്താ പറയൂ എന്ന് നിര്‍ബന്ധിച്ചപോള്‍ അവന്‍ പറഞ്ഞു.
ഉമ്മാ ഇനി സ്കൂളിലെക്ക് എന്നെ കൊണ്ട് വിടാന്‍ വരേണ്ടാ 
ങേ അതെന്താ മോനെ ഞാന്‍ വന്നാല്‍ ……..
അതല്ല ഉമ്മ കണ്ണുകാണാത്ത ഉമ്മയെയും കൂട്ടി സ്കൂളില്‍ വരുമ്പോള്‍ എന്റെ ചങ്ങാതിമാരെല്ലാം എന്നെ കളിയാക്കുന്നു , അവന്‍ വിഷമത്തോടുകൂടെ ഉമ്മയോട് പറഞ്ഞു . ഉമ്മാക് സങ്കടമായാലോ എന്ന് കരുതിയാ ഞാന്‍ ഇത്രേം ദിവസവും പറയാതിരുന്നത് . 
ഇത് കേട്ട ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു ഇതിനാണോ മോന്‍ വിഷമികുന്നത് . മോന്‍ ഒറ്റയ്ക്ക് സ്കൂളില്‍ പോവാന്‍ തുടങ്ങിയാല്‍ ഈ കണ്ണുകാണാത്ത ഉമ്മാക്കും നല്ലതല്ലേ മോനെ, നാളെ മുതല്‍ ഞാന്‍സ്കൂളിലേക്ക് കൊണ്ട് വിടാന്‍ വരുനില്ല മോന്‍ തനിയെ സ്കൂളിലേക്ക് പോവണം കേട്ടോ.
അല്ല ഉമ്മ ഉമ്മ കൂടെ വന്നോ ഉമ്മ സ്കൂള്‍ വരെ വന്ന മതി ഞാന്‍ തനിയെ ക്ലാസ്സിലേക്ക് പോവാം.
ചിരിച്ചു കൊണ്ട് ഉമ്മ മകനെ ആശ്വസിപ്പിച്ചു ശേഷം മുറിയിലേക്ക് പോയി , ഉമ്മാക്ക് സങ്കടം സഹിക്കാന്‍ വയ്യാതായി , എനിക്ക് കണ്ണില്ലാതതിനാല്‍ എന്റെ മോനെ ചങ്ങാതിമാര്‍ കളിയാക്കിയത് , അവരുടെ കണ്ണുകള്‍ അറിയാതെ ഈറനായി.എങ്കിലും മകന്‍ കാണാതെ ആ കണ്ണുനീര്‍ തുടച്ചു മാറ്റി . 
കഥ കേട്ടുകൊണ്ട് കിടന്ന നജിമോള്‍ വിഷമത്തോടെ പറഞ്ഞു. പാവം അല്ലെ ഉമ്മൂമ ആ ഉമ്മ , എന്നാലും ആളുകള്‍ എന്തെ ഇങ്ങിനെ അല്ലെ ഉമ്മൂമ .നജിമോള്‍ കഥ മുഴുവന്‍ കേള്‍ക്കാന്‍ ഉള്ള ആവേശത്തിലായിരുന്നു. എന്നിട്ട് പറയൂ ….
പിറ്റേ ദിവസം മുതല്‍ ഉമ്മ മോനെയും കൊണ്ട് സ്കൂള്‍ വരെ കൊണ്ടാക്കും പിന്നെ മോന്‍ സ്കൂളില്‍ കയറുന്നവരെയും അവന്റെ കാലടിയുടെ ശബ്ധം കേള്കാതാകുന്നതുവരെ അവിടെ നില്‍ക്കും പിന്നെ പതിയെ ഉമ്മ വീട്ടിലേക്കു തിരിച്ചുവരും .
അങ്ങിനെ കുറച്ചു മാസങ്ങള്‍ കൂടെ കഴിഞ്ഞു. ഉമ്മയുടെ മോന് സ്കൂളില്‍ ഒരുപാട് ചങ്ങാതിമാരുമായി .ചങ്ങാതിമാരുടെ പരിഹാസംമൂലമോ എന്തോ കണ്ണ് കാണാത്ത ഉമ്മയെയും കൊണ്ട് വഴിയിലൂടെ പോവുന്നത് പിന്നെ പിന്നെ അവനു ഒരു വിഷമത പോലെയായി . ഒരു ദിവസം ഉമ്മാനോട് അവന്‍ പറഞ്ഞു ഉമ്മാ ഇന്ന് മുതല്‍ ഉമ്മ വരേണ്ട ഞാന്‍ തനിച്ചു തന്നെ സ്കൂളിലേക്ക് പോവാം . 
അപ്പോള്‍ ഉമ്മ ചോദിച്ചു എന്താ മോനെ ചങ്ങാതിമാര്‍ വീണ്ടും പരിഹസിച്ചോ. ഇല്ലാ ഉമ്മ, ഉമ്മാ ഇത്രേം ദൂരം നടന്നു വരേണ്ടേ അതിനാല .അങ്ങിനെ ഒരു നുണ പറഞ്ഞു അവന്‍ ഉമ്മയെ കൂടെ വരേണ്ട എന്ന് പറഞ്ഞു തനിയെ സ്കൂളിലേക്ക് പോയി തുടങ്ങി .
മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു ആ ഉമ്മന്റെ മോന്‍ ഒരുപാട് പഠിച്ചു ,വലിയ വലിയ പഠനമെല്ലാം കഴിഞ്ഞു. അപ്പോളും ഉമ്മയും മോനും ഒരുമിച്ചു ഗ്രാമത്തില്‍ തന്നെ താമസിച്ചു , ആ ഇടയ്ക്കു മോന് ഒരു നല്ല ജോലി കിട്ടി അങ്ങ് ദൂരെ പട്ടണത്തില്‍ . അതിനാല്‍ അവന്‍ കുറച്ചു ദൂരെ പട്ടണത്തിലേക്ക് ഉമ്മയെ പിരിഞ്ഞു മാറി താമസികേണ്ടി വന്നു . വിഷമത്തോടും സങ്കടതോടും കൂടെയാണെങ്കിലും ഉമ്മ മകന് യാത്ര നല്‍കി .ഒഴിവുള്ളപോലെല്ലാം ഓടിവരാം എന്ന ഉറപ്പില്‍ അവര്‍ മകനെ യാത്രയായ്ക്കി . ഉയര്‍ന്ന ഉദ്യോഗവും മറ്റും കാരണം മകന് ഉമ്മക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. ആദ്യമെല്ലാം ആഴ്ചയില്‍ വന്നിരുന്ന മോന്‍ മാസത്തില്‍ ഒരികലായി വരവ് .പിന്നെ പിന്നെ മാസങ്ങള്‍ കൂടുമ്പോള്‍ വന്നു ഉമ്മയുടെ സുഖവിവരം അന്വഷിച്ച് പോവുകയായി .
അങ്ങിനെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മകന്റെ ആവശ്യ പ്രകാരം ഉമ്മ മകന് വിവാഹം നടത്തി കൊടുത്തു .ഉമ്മ ഗ്രാമത്തിലും ,അവന്‍ പട്ടണത്തില്‍ തന്നെ താമസവുമാകി . ഇടകെല്ലാം വന്നു ഉമ്മയെ നോക്കിപോയ മകന്‍ വയസായ ഉമ്മയെ പതിയെ പതിയെ മറന്നു തുടങ്ങി . ഉമ്മയുടെ കാര്യ വിവരങ്ങള്‍ അന്വഷികാതെയായി . അങ്ങിനെ ഇരിക്കെ ഒരു ദിവസം ആ ഉമ്മ മോനെയും തിരഞ്ഞു അവര്‍ താമസിക്കുന്ന പട്ടണത്തിലെ വീടിലേക്ക് യാത്രയായി . വിഷമപെട്ടാണെങ്കിലും ആ ഉമ്മ മോന്‍ താമസിക്കുന്ന വീട് കണ്ടു പിടിച്ചു .
ഈ സമയം ഭാര്യയും കുട്ടികളുമായി മകന്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു .അവിചാരികമായി വീടിലേക്ക് കയറി ചെന്ന ഉമ്മയെ കണ്ട മകന്‍ വല്ലാതെ പകച്ചുപോയി സന്തോഷതോടൊപ്പം തന്നെ വിഷമിച്ചുപോയി .മകന്‍ ഉമ്മയെയും കൂട്ടി വീടിനകത്തേക്ക് വന്നു . അപ്പോള്‍ അവിടെ അവന്റെ ഭാര്യയും മക്കളുമെല്ലാം അവിടെ ഉണ്ടായിരുന്നെങ്കിലും ആരും ഉമ്മയെ കണ്ടതായി നടിച്ചില്ല , ചെറു മക്കളെ കാണാന്‍ കഴിയില്ലെങ്കിലും ഒന്ന് തൊട്ടു തലോടി കെട്ടിപിടിച്ചു ഉമ്മകൊടുക്കുവാനുള്ള മോഹത്തോടെ ഉമ്മ ആ മക്കളെ അരികിലേക്ക് വിളിച്ചു .പക്ഷെ കണ്ണുകാണാത്ത വിരൂപയായ ആ ഉമ്മാമ്മയുടെ അടുക്കലേക്ക് പോവാന്‍ ആ കുട്ടികള്‍ തയാരായില്ല .
അവര്‍ പേടിച്ചു കൊണ്ട് പറഞ്ഞു ഞങ്ങള്‍ക്ക് ഉമ്മൂമയെ ഇഷ്ടം അല്ല, പേടിയാ ,ഞങ്ങള്‍ വരൂല എന്നും പറഞ്ഞു പിന്മാറിപോയി , ഇതുകേട്ട ഉമ്മൂമാക്ക് വല്ലാത്ത വിഷമമായി എങ്കിലും പുറത്തു കാണിച്ചില്ല .
ദൂരയാത്ര ചെയ്തു വന്ന ഉമ്മാക്ക് ആഹാരം കൊടുത്തതിനു ശേഷം, ഉമ്മനോട് വിശ്രമിക്കാന്‍ പറഞ്ഞു .രാത്രി ഭാര്യയും മക്കളും ഉറങ്ങിയ ശേഷം മകന്‍ പതിയെ ഉമ്മനോട് പറഞ്ഞു, ഉമ്മ എന്റെ ഭാര്യക്കോ മക്കള്‍ക്കോ ഉമ്മയെ പോരുതപെടാണോ ഇഷ്ടമാകണോ കഴിയുനില്ല .ഇവിടെ എങ്ങിനെയ ഉമ്മാക്ക് കഴിയാന്‍ പറ്റുക,ഇനി എന്താ ചെയ്യുക ഉമ്മാ ??
മകന്റെ വാക്കിന്റെ അര്‍ഥം മനസിലാക്കിയ ആ ഉമ്മാക്ക് വല്ലാത്ത സങ്കടമായി .ഇനിയുള്ള കുറച്ചു കാലം മകനോടൊപ്പം കഴിയാം എന്ന മോഹവുമായി വന്നതായിരുന്നു ആ ഉമ്മ, മോന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വിഷമമായെങ്കിലും അവര്‍ അത് പ്രകടിപ്പികാതെ പറഞ്ഞു മോനെ ഞാന്‍ ഇവിടെ താമസിക്കാന്‍ വന്നതല്ല എന്റെ മോനെയും കുട്ടികളെയും എല്ലാം ഒന്ന് കണ്ടു വിശേഷം അറിഞ്ഞു പോവാം എന്ന് കരുതി വന്നതാ.
മോന്‍ വിഷമികേണ്ട നാളെ നേരത്തെ ഉമ്മാ പോവും ,അതിരാവിലെ നടക്കണം എന്നാലേ ഉച്ചക്ക് ചൂട് കൂടുമ്മുന്നെങ്കിലും ഗ്രാമത്തില്‍ എത്താന്‍ കഴിയൂ . അവര്‍ ഉണരും മുന്നേ ഞാന്‍ പോവും അതിനാല്‍ അവരോട് മോന്‍ പറയൂ , ഉമ്മാക് സന്തോഷമായി എന്ന് .മോന്‍ പോയി കിടന്നോ ഉമ്മാ രാവിലെ വിളിക്കാം .
ആ മകന്‍ ഉമ്മാടെ കയ്യില്‍ കുറച്ചു പണം നല്‍കി.മോന്റെ നിര്‍ബന്ധതിനോടുവില്‍ ഉമ്മ ആ പണം വാങ്ങി. അങ്ങിനെ ആ മകന്‍ ഉമ്മയെ തിരിച്ചു യാത്രയാക്കി. 
കുറെ വര്‍ഷങ്ങള്‍ കടന്നു പോയി തിരക്കിനിടയില്‍ മോന്‍ ഉമ്മയെയും ആ ഗ്രാമത്തെയും പൂര്‍ണമായും മറന്നു പോയി . അങ്ങിനെ ഇരിക്കെ മകന് ജോലികാര്യത്തിനു വേണ്ടി ഒരു ദിവസം പട്ടണത്തില്‍ നിന്നും ദൂരെ ഉള്ള ഗ്രാമത്തിലേക്ക് വരേണ്ടി വന്നു . ഈ ഗ്രാമത്തില്‍ എത്തിയപോള്‍ അയാള്‍ക്ക്‌ 
തോനി, എനിക്ക് പരിചയം ഉള്ള ഗ്രാമം ആണല്ലോ എന്ന് . അവിടെ ഉള്ള കുറെ അടയാളങ്ങള്‍ കണ്ടപ്പോള്‍ അയാളുടെ ഓര്‍മ്മകള്‍ പിന്നിലേക്ക്‌ ചലിച്ചു ,
എന്റെ റബ്ബേ ഇത് എന്റെ ഗ്രാമം അല്ലെ , അപ്പോള്‍ എന്റെ ഉമ്മാ.൦…… ,
യാ റബീ തിരക്കുകള്‍ക്കിടയില്‍ എന്റെ ഉമ്മയെയും എന്റെ ഗ്രാമത്തെയും ഞാന്‍ മറന്നു പോയല്ലോ ,അയാള്‍ വല്ലാത്ത വിഷമത്തിലായി .ഗ്രാമത്തിലെ പരിപാടി കഴിഞ്ഞു അയാള്‍ തന്റെ വീടും ഉമ്മയെയും തിരഞ്ഞു നടന്നു .കുറെ ദൂരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വയസായ ആളെ കണ്ടു അയാളോട് ചോദിച്ചു ഇവിടെ ഈ ഗ്രാമത്തില്‍ കണ്ണുകാണാത്ത ഒരു ഉമ്മയും ഒരു മോനും ഉണ്ടായിരുന്നു . ആ ഉമ്മ ഇപ്പോള്‍ എവിടെയാ താമസികുന്നത് എന്നറിയുമോ .
വയസായ ആള്‍ ഈ അപരിചിതനെ സൂക്ഷിച്ചു നോക്കി , മനസിലാകുനില്ല ഇവിടെങ്ങും മുന്‍പ് കണ്ടിട്ടും ഇല്ല , പിന്നെ എന്തിനാ ആ ഉമ്മയെ തിരക്കുന്നത് , വയസന്‍ അയാളെ ആ ഉമ്മ താമസിച്ച വീടിലേക്ക് കൂട്ടി കൊണ്ട് പോയി. അടഞ്ഞു കിടക്കുന്ന വീട് മാറാലയും പൊടിയും പിടിച്ചു കിടക്കുന്നു കണ്ടപ്പോള്‍ അയാള്‍ പതിയെ അടുത്ത വീടില്‍ താമസിക്കുന്ന ആളോട് ചോദിച്ചു ഇവിടെ ഉണ്ടായിരുന്ന ആ ഉമ്മ എവിടെ ??? 
അവര്‍ മരിച്ചു പോയി വര്‍ഷങ്ങളായി മോനെ നിങ്ങള്‍ ആരാ , കണ്ണുകാണാത്ത ഇവര്‍ അവരുടെ മോനെ വലിയ വലിയ പഠനങ്ങളെല്ലാം പഠിപ്പിച്ചു .പക്ഷെ പഠിച്ചു ജോലികാരന്‍ ആയപോള്‍ ആ ഉമ്മയെ മറന്നു മകന്‍ പട്ടണത്തില്‍ ഭാര്യയോടൊപ്പം താമസമാകി .ഈ ഉമ്മയെ നോക്കാന്‍ ആരും ഇല്ലാതെ ഉമ്മക്ക് ഇടക്കെല്ലാം ഞങ്ങള്‍ ഭക്ഷണം നല്‍കുമായിരുന്നു പിന്നീട് വീടിനകത്ത് ഭക്ഷണം പോലും കിട്ടാതെ കിടന്നു ആ ഉമ്മ മരിച്ചു . മരിക്കുനതിനു മുന്നായി ഒരു എഴുത്ത് ആ ഉമ്മ എന്റെ കൈവശം തന്നിരുന്നു . എന്നെങ്കിലും ഒരാള്‍ ഈ ഉമ്മയെ അന്വഷിച്ച് വരുകയാനെകില്‍ ഈ എഴുത്ത് അയാള്‍ക്ക്കൊ ടുക്കണം എന്ന് പറഞ്ഞു തന്നത.
വിറയ്ക്കുന്ന കരങ്ങളോടെ അയാള്‍ ആ എഴുത്ത് വാങ്ങി വായിച്ചു .ആ കത്തിലെ ഓരോ വരികള്‍ വായിക്കുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ വിതുംബാന്‍ തുടങ്ങി,ഉമ്മൂമാക്കും കഥ പറയാന്‍ കഴിയുനില്ല ചുണ്ടുകള്‍ വിതുമ്പി.ഉമ്മൂമ്മയുടെ കവിളും നനഞ്ഞിരിക്കുന്നു . 
ആ കത്തില്‍ എന്തായിരുന്നു ഉമ്മൂമ്മ നജി മോളും ഈ കഥ കേട്ട് കരച്ചിലിന്റെ വക്കില്‍ ആയിരുന്നു ,എന്തിനാ അയാള്‍ കരഞ്ഞത് ഉമ്മൂമ , കഥ പറഞ്ഞ ഉമ്മൂമയുടെ കണ്ണും നിറഞ്ഞിരുന്നു .
ഉമ്മൂമ കഥ തുടര്‍ന്നു ആകാംക്ഷയോടെ നജിമോളും , അതുപോലെ ആ ഗ്രാമത്തിലെ നാട്ടകാരും നിന്നു ,എന്തായിരുന്നു ആ കത്തില്‍ ??? 
“സ്നേഹം നിറഞ്ഞ എന്റെ മോനെ ഈ കുരുടിയായ ഉമ്മ കാരണം നീ കുറെ വിഷമിചിരിക്കും എന്നറിയാം .ഉമ്മാനോട്പൊറുക്കണം മോനെ …. ഇനി ഞാന്‍ മോനോട് ഒരു കാര്യം പറയാം . ഉമ്മയുടെ കണ്ണുകള്‍ എങ്ങിനെ കുരുടിയായി എന്ന് മോന് അറിയേണ്ടേ , മോന് ചെറുപ്രായമുള്ളപോള്‍ ഒരു അപകടത്തില്‍ പെട്ട് മോന്റെ രെണ്ട് കണ്ണും നഷ്ടമായി ,കാഴ്ച ഒരികലും തിരിച്ചു കിട്ടൂല എന്ന് വൈദ്യന്‍ കല്‍പ്പിച്ചു അത് കേട്ട ഞാന്‍ ആര്‍ത്തലച്ചു കരഞ്ഞു എങ്ങിനെയെങ്കിലും എന്റെ മോന് കണ്ണിനു കാഴ്ച വരുത്തണം . ഞാന്‍ എത്ര വേണേലും ചിലവാക്കാം എന്ന് കരഞ്ഞു കൊണ്ട് ഉമ്മ അയാളുടെ കാലുപിടിച്ചു പറഞ്ഞു. അപ്പോള്‍ വൈദ്യന്‍ പറഞ്ഞു ഇനി അവനു കണ്ണു കാഴ്ച കിട്ടണമെങ്കില്‍ ആരേലും അവനു കണ്ണു നല്‍കണം .
ഇത് കേട്ട ഉമ്മ ഒരു നിമിഷം അന്താളിച്ചു നിന്നു. പിന്നെ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു എന്റെ മോന് വേണ്ടി എന്റെ കണ്ണുകള്‍ ഞാന്‍ നല്‍കാം വൈദ്യരെ ,എന്റെ മോനെ രക്ഷികണെ എന്ന് കെഞ്ചി കരഞ്ഞു കൊണ്ട് പറഞ്ഞു .അങ്ങിനെ ഉമ്മയുടെ രേണ്ട് കണ്ണുകളും ചൂഴ്നെടുത്തായിരുന്നു മോനെ നിനക്ക് ഞാന്‍ കാഴ്ച നല്‍കിയത് . എനിക്ക് കണ്ണുകള്‍ ഇല്ലേലും എന്റെ മോന്റെ കണ്ണിന്റെ വെളിച്ചത്തില്‍ എനിക്കും ഇനി ജീവിതം കിട്ടും എന്ന് പ്രത്യാശിച്ചു . പക്ഷെ മോന്‍ പട്ടണത്തില്‍ താമസമാകിയപോള്‍ ഈ ഉമ്മാനെ നോക്കാന്‍ വരാതായയപോള്‍ ഉമ്മ ഒരുപാട് വിഷമിച്ചു ആഹാരം പോലും കഴിക്കാന്‍ പണമില്ലാതെ ഉമ്മ വിഷമിച്ചു . 
എന്നാലും എന്റെ മോനെ നീ എവിടെയായാലും സന്തോഷത്തോടെ കഴിയുക , ഈ ഉമ്മ ഒരികലും നിന്നെ ശപിക്കുകയില്ല നീ എന്റെ കല്ബിന്റെ കഷ്ണമായിരുന്നു ഈ ഉമ്മാനോടും ക്ഷമിക്കുക മോനെ “.
കത്തു വായിച്ചു കൊണ്ടിരുന്ന ആ മോന്‍ പൊട്ടി കരച്ചിലിന്റെ വക്കില്‍ എത്തി. ആ കത്ത് വായിച്ചു കഴിഞ്ഞതും അയാള്‍ പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് നിലവിളിച്ചു . എന്റെ ഉമ്മാ….. ഉമ്മ …. ഉമ്മാ …. എന്നോട് പൊറുക്കണേ എന്റെ ഉമ്മാ ഈ പാപിയായ എന്നോട് പൊറുക്കണേ എന്നും പറഞ്ഞു അലമുറയിട്ടു കരഞ്ഞു . 
കാര്യമറിയാതെ അവിടെ കൂടിയ നാട്ടുകാര്‍ ഇത് കണ്ടു ആകെ വിഷമത്തിലായി ആരായിരിക്കാം ഇയാള്‍. അയാളുടെ കരച്ചില്‍ ഒന്നു കുറഞ്ഞപോള്‍ അയാള്‍ പറഞ്ഞു ആ ഉമ്മയുടെ പാപിയായ മോന്‍ ഞാനായിരുന്നു . അയാള്‍ കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതെ വീണ്ടും ആ കത്തില്‍ നോക്കി കരഞ്ഞു കൊണ്ടേ ഇരുന്നു .പിന്നീട് അയാള്‍ ആ കത്തും പിടിച്ചു കരഞ്ഞു കരഞ്ഞു കൊണ്ട് നടന്നു നീങ്ങി.പാപ ചിന്തയാല്‍ കുനിഞ്ഞ ശിരസുമായി ആ ഗ്രാമം വിട്ടു സ്വന്തം വീടിലേക്ക് പോയി.
തന്റെ കൈ തണ്ടയിലെ നനവ്‌ ഉമ്മൂമ അറിഞ്ഞു , മോളെ നജീ നീ കരയുകയാണോ. അവള്‍ക്കു ഒന്നും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.അടക്കി പിടിച്ച വിതുമ്പല്‍ ഒടുവില്‍ എന്റെ ഉമ്മൂമ എന്നും പറഞ്ഞു ഉമ്മൂമയെ കെട്ടിപിടിച്ചു പൊട്ടികരച്ചിലിലായി കുറെ കരഞ്ഞു . ആ മോന്റെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീര്‍ പോലെ നജിയായുടെ കണ്ണും നിറഞ്ഞു കവിഞ്ഞു കൂടെ ഉമ്മാമയുടെയും .
കരച്ചില്‍ ഒന്നടങ്ങിയപോള്‍ അവള്‍പറഞ്ഞു . ഉമ്മൂമ പാവം അല്ലെ ആ ഉമ്മ സ്വന്തം മോനുവേണ്ടി കണ്ണുകള്‍ നല്‍കിയിട്ടും അവസാനം ആ മോന്‍ ഇങ്ങിനെ ചെയ്തല്ലോ വീണ്ടും അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു .അവള്‍ അല്പം കരയെട്ടെ ഈ കുഞ്ഞു മനസ്സില്‍ ഈ കഥ പതിഞ്ഞാല്‍ അവള്‍ ഒരികലും തന്റെ ഉമ്മയെ വെറുക്കുകൂല,അവള്‍ തന്റെ ജീവന്റെ ജീവന്‍ പോലെ നോക്കും എന്നറിയാം അതിനാല്‍ അവളുടെ തലയില്‍ പതിയെ തലോടി കൊണ്ട് ഉമ്മൂമ ഒരു മുത്തം കൊടുത്തു . മോളേ നീയും നിന്റെ ഉമ്മയെ നന്നായി നോക്കണം കേട്ടാ .
അപ്പോള്‍ അവള്‍ ഗദ്ഗദത്തോടെ പറഞ്ഞു ,ഉം . ഞാന്‍ വലുതായി എത്ര വലിയ ഉദ്യോഗം കിട്ടിയാലും എന്റെ ഉമ്മയെയും ഉമ്മൂമയെയും ഞാന്‍ മറകൂല എന്റെ ജീവന്‍ ഉള്ളിടത്തോളം അവര്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും , ആ കുരുന്നു മനസുകൊണ്ട് അവള്‍ ദൃഡനിശ്ചയം ചെയ്യുന്നത് ആ ഉമ്മൂമ അറിഞ്ഞു .സന്തോഷംകൊണ്ട് അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി .
വിലമതിക്കാന്‍ കഴിയാത്ത നിധിയാണ് നമ്മുടെ ഉമ്മമാര്‍ അവരെ ഉപേക്ഷികുവാനോ അല്ലെങ്കില്‍ നോവിക്കുവാനോ ആരും തുനിയരുത് .നമ്മള്‍ക്ക് വേണ്ടി ഒരുപാട് ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് അവര്‍ നമ്മളെ വളര്‍ത്തുന്നത് . അതിനാല്‍ ആ ഉമ്മയുടെ കാലിന്‍ ചുവട്ടിലാണ് സ്വര്‍ഗം എന്ന് ചിന്തിച്ചു ഉമ്മമാരെ സ്നേഹിക്കുക, ബഹുമാനിക്കുക. 

Share This:

Comments

comments