ഏകലവ്യന്‍……. (കവിത)

0
2163
style="color: #141823;">
ഉഷ ഷിനോജ്
ഒരു നായാട്ടിന്റെ ഇടവേള….
പഞ്ചേന്ദ്രിയങ്ങളെ വെല്ലുന്ന-
പഞ്ചഭൂതങ്ങലാല്‍ കരുത്തുറ്റ-
അഞ്ചുപേര്‍……….
കൂട്ടിന് തേജസ്വിയായ രാജഗുരു!! അല്ല..ആര്യഗുരു!!
കാട്!!
കാട്ടുപച്ചപ്പിന്റെ നിബിഡ വന്യതയില്‍നിന്നും-
ഒരു ശ്വാനന്റെ പിടഞ്ഞ നിലവിളി…..
വായടച്ചു മുകള്‍താഴേക്ക് ഒരുമിച്ച് എയ്ത ഒമ്പത് ബാണ മൂര്‍ച്ച!!
വില്ല്ഒത്തുവളഞ്ഞ ഗുരുപുരികങ്ങളില്‍,-
ആകാംക്ഷയുടെ വീരരൌദ്രം!!
ആരിവന്‍????
ഒരേവില്ലില്‍ നിന്നൊരൊറ്റനൊടിയില്‍-
ഒരുമിച്ച് ഒമ്പതസ്ത്രം..
ശിഷ്യരില്‍ കേമനായ വില്ലാളിവീരന്റെ-
ദൃഷ്ടിയില്‍ തളര്‍ച്ച….
“നിനക്കുമേല്‍ ഒരു വില്ലാളിയുണ്ടാകില്ലെന്ന”” ലംഘിക്കപ്പെട്ട വാക്ക്!!
………………………………………………………………………………………….
മഞ്ഞളും തേനും കാട്ടുപൂവും കിഴങ്ങും നേദിച്ച-
കറുത്ത ദൈവത്തറ..
കളിമണ്ണില്‍ മെനഞ്ഞ അപൂര്‍ണ്ണ ശില്പത്തിന്-
ആര്യഗുരുവിന്റെ മുഖച്ഛായ…””ആര് നീ””??????
ഘനഗംഭീര ദാര്‍ഷ്ട്യം……….
കാരിരുമ്പൊത്തു കരുത്തുറ്റവന്‍!!
“ഞാന്‍ ….ഏകലവ്യന്‍………വേടന്റെ മകന്‍…..
ഈ കാടെന്റെ ജട!! വനപ്പച്ച മരവുരി!! കാട്ടാറെന്‍ പൊക്കിള്‍കൊടി!!
അങ്ങെന്റെ അകക്കണ്‍ഗുരു!
സ്വാഗതം ഗുരോ……
ശിഷ്യരില്‍ കേമന്‍ തലകുനിച്ചു….
ഗുരുവിന് അധരത്തിന്‍ പുച്ഛം…
ഞാന്‍ ഗുരുവെങ്കില്‍……””എനിക്ക് നിന്‍റെ പെരുവിരല്‍ ദക്ഷിണ””!!
അഷ്ടദിക്കില്‍ ഇടിനാദത്തിന്‍റെ പ്രകമ്പനം!!!
കാട് കരഞ്ഞു….
കാട്ടാറുതിളച്ചൂ…..
കരിയിലക്ക് തീ പിടിച്ചു…
ആവനാഴിയില്‍ ശേഷിച്ച ഒടുക്കത്തെ അസ്ത്ര നിയോഗം!!
പരല്‍മീന്‍ പിടക്കുന്ന..നിണമിറ്റുന്ന വലതു പെരുവിരല്‍!!……..
തുടിച്ചു വിറയ്ക്കുന്ന തളിരിലപ്പൊതി!!!
പുരാണതാളുകള്‍ക്ക് തീപിടിച്ചു!!
അകലെയൊരു വേടത്തിപെണ്ണിന്റെ വലംകണ്ണ്‍ തുടിച്ചു!!
……,,വാക്കു പുലര്‍ന്ന വേടന്റെ സത്യം!!!!
………മണ്ണിന്റെ സത്യം!!!!!!!
'ഒരു നായാട്ടിന്റെ ഇടവേള....
പഞ്ചേന്ദ്രിയങ്ങളെ വെല്ലുന്ന-
പഞ്ചഭൂതങ്ങലാല്‍ കരുത്തുറ്റ-
അഞ്ചുപേര്‍..........
കൂട്ടിന് തേജസ്വിയായ രാജഗുരു!! അല്ല..ആര്യഗുരു!!
കാട്!!
കാട്ടുപച്ചപ്പിന്റെ നിബിഡ വന്യതയില്‍നിന്നും-
ഒരു ശ്വാനന്റെ പിടഞ്ഞ നിലവിളി.....
വായടച്ചു മുകള്‍താഴേക്ക് ഒരുമിച്ച് എയ്ത ഒമ്പത് ബാണ മൂര്‍ച്ച!!
വില്ല്ഒത്തുവളഞ്ഞ ഗുരുപുരികങ്ങളില്‍,-
ആകാംക്ഷയുടെ വീരരൌദ്രം!!
ആരിവന്‍????
ഒരേവില്ലില്‍ നിന്നൊരൊറ്റനൊടിയില്‍-
ഒരുമിച്ച് ഒമ്പതസ്ത്രം..
ശിഷ്യരില്‍ കേമനായ വില്ലാളിവീരന്റെ-
ദൃഷ്ടിയില്‍ തളര്‍ച്ച....
"നിനക്കുമേല്‍ ഒരു വില്ലാളിയുണ്ടാകില്ലെന്ന"" ലംഘിക്കപ്പെട്ട വാക്ക്!!
.......................................................................................................
മഞ്ഞളും തേനും കാട്ടുപൂവും കിഴങ്ങും നേദിച്ച-
കറുത്ത ദൈവത്തറ..
കളിമണ്ണില്‍ മെനഞ്ഞ അപൂര്‍ണ്ണ ശില്പത്തിന്-
ആര്യഗുരുവിന്റെ മുഖച്ഛായ...""ആര് നീ""??????
ഘനഗംഭീര ദാര്‍ഷ്ട്യം..........
കാരിരുമ്പൊത്തു കരുത്തുറ്റവന്‍!!
"ഞാന്‍ ....ഏകലവ്യന്‍.........വേടന്റെ മകന്‍.....
ഈ കാടെന്റെ ജട!! വനപ്പച്ച മരവുരി!! കാട്ടാറെന്‍ പൊക്കിള്‍കൊടി!!
അങ്ങെന്റെ അകക്കണ്‍ഗുരു!
സ്വാഗതം ഗുരോ......
ശിഷ്യരില്‍ കേമന്‍ തലകുനിച്ചു....
ഗുരുവിന് അധരത്തിന്‍ പുച്ഛം...
ഞാന്‍ ഗുരുവെങ്കില്‍......""എനിക്ക് നിന്‍റെ പെരുവിരല്‍ ദക്ഷിണ""!!
അഷ്ടദിക്കില്‍ ഇടിനാദത്തിന്‍റെ പ്രകമ്പനം!!!
കാട് കരഞ്ഞു....
കാട്ടാറുതിളച്ചൂ.....
കരിയിലക്ക് തീ പിടിച്ചു...
ആവനാഴിയില്‍ ശേഷിച്ച ഒടുക്കത്തെ അസ്ത്ര നിയോഗം!!
പരല്‍മീന്‍ പിടക്കുന്ന..നിണമിറ്റുന്ന വലതു പെരുവിരല്‍!!........
തുടിച്ചു വിറയ്ക്കുന്ന തളിരിലപ്പൊതി!!!
പുരാണതാളുകള്‍ക്ക് തീപിടിച്ചു!!
അകലെയൊരു വേടത്തിപെണ്ണിന്റെ വലംകണ്ണ്‍ തുടിച്ചു!!
......,,വാക്കു പുലര്‍ന്ന വേടന്റെ സത്യം!!!!
.........മണ്ണിന്റെ സത്യം!!!!!!!'

Share This:

Comments

comments