ദേവദാസി…….(കവിത)

0
1289
style="color: #141823;">
ഉഷ ഷിനോജ്
നഗരകവാടങ്ങളില്‍-
വരവേല്പപിന്റെ താമരത്താലമേന്തി-
കരിങ്കല്ലില്‍കടഞ്ഞ-
കറുത്തപെണ്ണിന്റെ രതീശില്പം.
പാതികൂമ്പിയ മിഴികളില്‍-
കാമമെന്ന് കാലംപറഞ്ഞ’കള്ളം’.
ദേവദാസി!!!
“മേഘദൂത്” വരഞ്ഞ സാലഭഞുജിക!!
രാജരാജചോളന്റെ ദ്വാരപാലിക!!
കാല്‍ചിലങ്ക കരഞ്ഞുതളര്‍ന്ന-
കറുത്തവാവിന്റെ നര്‍ത്തകി…
ഇടനെഞ്ചില്‍പിടച്ച-
പേരിടാത്ത പത്താംരസം….
ഭരതമുനി എഴുതാന്‍മറന്ന-
ആത്മപീഡയുടെ പത്താംഭാവം…..
താലിയരുതാ മംഗല്ല്യത്തിന്‍-
വാടിയപൂ വരണമാല്യംപേറി-
വഴിതെറ്റിയണയും വരനെകാത്ത്-
വിരല്‍ചൂണ്ടാന്‍ പതിയില്ലാത്ത-
ഒരു”വൈശാലി” യുടെ തോരാക്കണ്ണീര്‍…….
ദേവദാസി!!!!!
 
'.........ദേവദാസി.........
നഗരകവാടങ്ങളില്‍-
വരവേല്പപിന്റെ താമരത്താലമേന്തി-
കരിങ്കല്ലില്‍കടഞ്ഞ-
കറുത്തപെണ്ണിന്റെ രതീശില്പം.
പാതികൂമ്പിയ മിഴികളില്‍-
കാമമെന്ന് കാലംപറഞ്ഞ'കള്ളം'.
ദേവദാസി!!!
"മേഘദൂത്" വരഞ്ഞ സാലഭഞുജിക!!
രാജരാജചോളന്റെ ദ്വാരപാലിക!!
കാല്‍ചിലങ്ക കരഞ്ഞുതളര്‍ന്ന-
കറുത്തവാവിന്റെ നര്‍ത്തകി...
ഇടനെഞ്ചില്‍പിടച്ച-
പേരിടാത്ത പത്താംരസം....
ഭരതമുനി എഴുതാന്‍മറന്ന-
ആത്മപീഡയുടെ പത്താംഭാവം.....
താലിയരുതാ മംഗല്ല്യത്തിന്‍-
വാടിയപൂ വരണമാല്യംപേറി-
വഴിതെറ്റിയണയും വരനെകാത്ത്-
വിരല്‍ചൂണ്ടാന്‍ പതിയില്ലാത്ത-
ഒരു"വൈശാലി" യുടെ തോരാക്കണ്ണീര്‍.......
ദേവദാസി!!!!!'

Share This:

Comments

comments