കപടസദാചാരവാദികളോട്………(കവിത)

0
525
style="color: #141823;">
ഉഷ ഷിനോജ്
കപടസദാചാര-
കടലാമകളോട്…..**
രാകിമിനുക്കിയൊരുക്കുക-
തുരുമ്പിച്ചു ക്ലാവുപഴകും-
ശസ്ത്രമൂര്‍ച്ചകളെ!!
അകക്കണ്‍വെട്ടത്തെ-
തിമിരക്കമ്പളം മറക്കുക..
ആയിരം നിറക്കാഴ്ച്ചകള്‍-
മഴവില്ലുമെനഞ്ഞ “മഹാപാപത്തിന്”!!!!
നാക്ക് ചുവടുചേര്‍ത്തരിയുക-
മുലപ്പാല്‍കിനിഞ്ഞ രസമുകുളങ്ങളെ…
നാക്കുവിളയിച്ച വാഗ്ശരങ്ങള്‍-
നിനക്കുനേരെ തൊടുത്തതെന്‍ കുറ്റം!!
കേള്‍വിയില്‍ കനല്‍-ഈയമുരുക്കുക..
കുരുതിപുല്‍കട്ടെ സ്വരച്ചീളുകള്‍-
ഇനി നിലവിളിയില്ലാ-
കാതോര്‍ത്തതെന്‍ കുറ്റം!!
ശ്വാസവേഗങ്ങളില്‍ –
വിഷബാഷ്പം നിറയ്ക്കുക!!
നിണം വമിക്കുന്ന രാവുകളെ-
വെറുത്തതെന്‍ കുറ്റം!!
എന്‍റെ സ്പര്‍ശിനികളെ-
മരവിപ്പിക്കുക!!
ഉണ്മയുടെ നന്മയില്‍-
കുളിരുകോരിയതും കുറ്റം!!
സ്മാര്‍ത്തവിചാരണ ത്തറയൊരുക്കുക…
കുറ്റപത്രത്തിന്റെ-
കറുത്തനീട്ടെഴുത്തില്‍-
മരിച്ച പഞ്ചേന്ദ്രിയങ്ങള്‍ മുദ്രചാര്‍തട്ടെ!!
ഇത്-
സദാചാര കോമാരങ്ങള്‍ക്ക്-
ആത്മ രുധിര തര്‍പ്പണം!! 
………………………………….. **ഏറ്റവും കുറവ് പരിണാമ. 
വിധേയമാവുന്ന ജീവി……
'കപടസദാചാര-
കടലാമകളോട്.....**
രാകിമിനുക്കിയൊരുക്കുക-
തുരുമ്പിച്ചു ക്ലാവുപഴകും-
ശസ്ത്രമൂര്‍ച്ചകളെ!!
അകക്കണ്‍വെട്ടത്തെ-
തിമിരക്കമ്പളം മറക്കുക..
ആയിരം നിറക്കാഴ്ച്ചകള്‍-
മഴവില്ലുമെനഞ്ഞ "മഹാപാപത്തിന്"!!!!
നാക്ക് ചുവടുചേര്‍ത്തരിയുക-
മുലപ്പാല്‍കിനിഞ്ഞ രസമുകുളങ്ങളെ...
നാക്കുവിളയിച്ച വാഗ്ശരങ്ങള്‍-
നിനക്കുനേരെ തൊടുത്തതെന്‍ കുറ്റം!!
കേള്‍വിയില്‍ കനല്‍-ഈയമുരുക്കുക..
കുരുതിപുല്‍കട്ടെ സ്വരച്ചീളുകള്‍-
ഇനി നിലവിളിയില്ലാ-
കാതോര്‍ത്തതെന്‍ കുറ്റം!!
ശ്വാസവേഗങ്ങളില്‍ -
വിഷബാഷ്പം നിറയ്ക്കുക!!
നിണം വമിക്കുന്ന രാവുകളെ-
വെറുത്തതെന്‍ കുറ്റം!!
എന്‍റെ സ്പര്‍ശിനികളെ-
മരവിപ്പിക്കുക!!
ഉണ്മയുടെ നന്മയില്‍-
കുളിരുകോരിയതും കുറ്റം!!
സ്മാര്‍ത്തവിചാരണ ത്തറയൊരുക്കുക...
കുറ്റപത്രത്തിന്റെ-
കറുത്തനീട്ടെഴുത്തില്‍-
മരിച്ച പഞ്ചേന്ദ്രിയങ്ങള്‍ മുദ്രചാര്‍തട്ടെ!!
ഇത്-
സദാചാര കോമാരങ്ങള്‍ക്ക്-
ആത്മ രുധിര തര്‍പ്പണം!!  
.........................................                     **ഏറ്റവും കുറവ് പരിണാമ 
.                                          വിധേയമാവുന്ന ജീവി......'

Share This:

Comments

comments