ഷിക്കാഗോയില്‍ നോമ്പുകാല ധ്യാനവും, കാതോലിക്കാദിനാഘോഷവും.

0
980
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ : ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നാഗപ്പൂര്‍ സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. ബ്രിജേഷ് ഫിലിപ്പ്, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് വികാരി റവ. ഫാ. മാത്യു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് മാര്‍ച്ച് 21-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്‌കാരവും, തുടര്‍ന്ന് ധ്യാനവും നടത്തുന്നതാണ്.
22-ന് ഞായറാഴ്ച രാവിലെ 8.45-ന് കാതോലിക്കാ ദിനാഘോഷങ്ങളുടെ ഭാഗമായി വികാരി റവ.ഫാ. ഡാനിയേല്‍ ജോര്‍ജ് കത്തീഡ്രലില്‍ പതാക ഉയര്‍ത്തും. 9 മണിക്ക് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന എന്നിവയും തുടര്‍ന്ന് കാതോലിക്കാ ദിനാഘോഷങ്ങളും നടക്കും. കാതോലിക്കാ മംഗള ഗാനം ബെല്‍വുഡ് വോയ്‌സ് ആലപിക്കും.
ഫാ. ഡാനിയേല്‍ ജോര്‍ജ്, മാത്യു ഫിലിപ്പ്, ഏലിയാമ്മ പുന്നൂസ് തുടങ്ങിയവര്‍ എല്ലാ വിശ്വാസികളേയും ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്തു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Share This:

Comments

comments