style="color: #141823;">മോൻസി മറ്റത്തിൽ
പിന്നിട്ട വഴികളിലെവിടെയോ
നഷ്ടമായ പല സൌഹൃദങ്ങൾ
ഒരു രാത്രികളിലവസാനിക്കുന്ന
സ്ത്രീ പുരുഷ ബന്ധങ്ങൾ
പകലിന്റെ സുര്യപ്രഭയിൽ
രാത്രിയുടെ സ്വപ്നങ്ങളിൽ
മുറിയിലെ ശീതളിമയിൽ
നീണ്ട പ്രണയത്തിന്റെ തന്ത്രി മീട്ടി
ചതിക്കുഴികൾ തീർക്കുന്ന
പ്രണയ നാടകങ്ങൾ
കറകൾ മാത്രമായ സൌഹൃദങ്ങൾ
അപ്രതീക്ഷങ്ങളുടെ കാണാച്ചരടുകൾ
ആർദ്രമായ നിമിഷങ്ങളിലെല്ലാം
കവിൾ നനഞ്ഞപ്പൊഴും
മിഴികൾ നിറഞ്ഞപ്പോഴും
കൈവിടാത്ത മനസുമായി
സത്യമായ വരികളിൽ
അമ്മതൻ താരാട്ട് പോലെ
എപ്പോഴും നീയുണ്ടായിരുന്നു
ഋതുക്കളെത്രയോ മാറിമറിഞ്ഞിട്ടിന്നും
കെടാതെ നിക്കുമീ സൌഹൃദം
കാലമേ നീ എനിക്കായി
തീർത്തു തന്നൊരു
സൌഹൃദ ശിൽപം
എന്റെ പ്രിയപ്പെട്ട കലക്കുട്ടിക്കു
ഒരായിരം ജന്മദിന ആശംസകൾ ..
Comments
comments