
Home News മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ റവ. റ്റി.എ. കോശി അന്തരിച്ചു.
പി.പി. ചെറിയാന്‍
കവിയൂര്‍ : കാലം ചെയ്‌ത അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായി ഒരു ദശാബ്‌ദത്തോളം സേവനം അനുഷ്‌ഠിച്ച മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ റവ. റ്റി.എ കോശി (69) മാര്‍ച്ച് 16-ന് കവിയൂരില്‍ അന്തരിച്ചു. 1978-ല്‍ പൂര്‍ണ്ണസമയ പട്ടക്കാരനായി സഭാ ശുശ്രൂഷയില്‍ പ്രവേശിച്ച അച്ചന്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഇടവക വികാരിയായും മാരാമണ്‍ ഭദ്രാസന സെക്രട്ടറി, സന്നദ്ധ സുവിശേഷ സംഘം ജനറല്‍ സെക്രട്ടറി, സഭാ കൗണ്‍സില്‍ മെമ്പര്‍ തുടങ്ങിയ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പലതവണ അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള അച്ചന്‍ ഈ വര്‍ഷം ആദ്യവും ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയശേഷം രോഗബാധിതനായി മരണം സംഭവിക്കുകയായിരുന്നു.
കവിയൂര്‍ പരേതരായ ടി.ഐ.ഏബ്രഹാമിന്റേയും, ഏലിയാമ്മയുടേയും പുത്രനാണ്. ആനി കോശിയാണ് ഭാര്യ. മക്കളില്ല.
സംസ്‌കാരം അഭിവന്ദ്യ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മാര്‍ച്ച് 21-ന് ശനിയാഴ്‌ച കവിയൂര്‍ വലിയപള്ളിയില്‍ വെച്ച് നടക്കും.

Comments
comments