
style="color: #000000;">കാത്തു മാത്യൂസ്
മേശ പുറത്തു വെക്കാൻ എന്തെങ്കിലുമൊന്നു സ്വന്തമായി ഉണ്ടാക്കിയത് അതാണെനിക്ക് പ്രിയം. നിങ്ങള്‍ക്കോ ? ചിലവ് കുറഞ്ഞതും എങ്കിൽ അതികമനീയമായതുമായ കുറച്ചു പൂക്കൾ വിദേശ നാടുകളിൽ വസന്ത കാലത്ത് ഇലയിലാതെ പൂക്കളുമായി മാത്രം പ്രത്യക്ഷപെടാറുള്ള ചെറി ബ്ലോസ്സെംസ് നമുക്കൊന്നുണ്ടാക്കി നോക്കിയാലോ ?എന്തിനെയും ഇപ്പോഴും വിദേശത്തുള്ള വസ്തുക്കളോടു ആണല്ലോ നമുക്ക് ഏവര്‍ക്കും പ്രിയം. എങ്കിൽ ഇതൊന്നു പരീക്ഷിക്കുക ,പട്ടണ വാസികളായ ഞങ്ങള്‍ക്ക് ഒക്കെ ഒരു നല്ല ഉണങ്ങിയ ശിഖരം ലഭിക്കണമെങ്കിൽ പത്തു ഡോളർ കൊടുക്കണം. പക്ഷെ ഞാൻ യാത്ര ചെയ്തു പോവുമ്പോൾ മരങ്ങളുടെ നല്ല ഷേപ് ഉള്ള കമ്പുകൾ വഴിയരികിൽ ഉണ്ടെങ്കിൽ ഞാൻ ഒടി ചെടുക്കും അതുകൊണ്ടാണ് പൂക്കൾ ഉണ്ടാക്കാറു പതിവ് നിങ്ങള്‍ക്കും എന്തുകൊണ്ട് ആയികൂടാ ? ഇതൊന്നു നോക്കുക ,ചിത്രത്തിൽ കാണുന്നതുപോലെ നല്ല കളർ പേപ്പർ എടുത്തു പൂക്കൾ മുറിച്ചെടുത്തു പശ ഉപയോഗിച്ചോ ചെറിയ കമ്പികൾ നടുവിലൂടെ കുത്തിയെടുത്ത് തണ്ടിൽ കെട്ടി മുറുക്കുക. സംഗതി സിമ്പിൾ.
യാഥാര്‍ഥത്തോട് കൂടിയ കുറച്ചു കൃത്രിമ പൂക്കളിതാ നമുക്ക് വേണ്ടി നിങ്ങളുടെ മുറിക്കുള്ളിൽ വസന്തം ചാർത്തി നിർത്തിയാലോ. ഇനിയൊന്നു പരീക്ഷിക്കൂ അഭിപ്രായങ്ങള്‍ കൂടി മടി കൂടാതെ ഇവിടെത്തന്നെ എഴുതി അറിയിക്കണേ, നിങ്ങളുടെ അഭിപ്രായം. അതെനിക്കൊരു ഉത്തേജക മരുന്ന് കൂടിയാവട്ടെ. അറിയാൻ കാത്തിരിക്കുന്നു.
Comments
comments