ഫോമാ-കെ ഏ ജി ഡബ്ല്യൂ റ്റാലന്റ് ടൈം അപേക്ഷകളുടെ പ്രവാഹം.

0
579
style="color: #222222;">
മോഹന്‍ മാവുങ്കല്‍, ഫോമാ ന്യൂസ് ടീം
ബാള്‍ട്ടിമോര്‍ : ദേശീയ തലത്തില്‍ വളരെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഫോമാ-കെ ഏ ജി ഡബ്ല്യൂ സമ്യുക്തമായി സംഘടിപ്പിക്കുന്ന റ്റാലന്റ് ടൈമിലേക്കു അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അപേക്ഷകള്‍ പ്രവഹിച്ചു കൊണ്ടിരിക്കുകയാണു. മത്സരത്തിന്റെ ആദ്യ ദിനം 2015 മാര്‍ച്ച് 28-നു വെര്‍ജീനിയയിലെ കില്‍മര്‍ മിഡില്‍ സ്കൂളില്‍ വച്ചാണു നടത്തപ്പെടുന്നതു. രാവിലെ 9 മണിക്കു നിലവിളക്കു തെളിയിച്ചു മത്സരങ്ങള്‍ ആരംഭിക്കും. സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, പ്രഛന്ന വേഷം, ചിത്രരചന, കരകൗശല വസ്തു നിര്‍മ്മാണം, മലയാളം-ഇംഗ്ലീഷ് പ്രസംഗം, പദ്യ പാരായണം, കഥാ രചന, ഉപന്യാസ മത്സരം, എന്നിവയോടൊപ്പം 8-10 മിനിട്ടുകളുള്ള ഹൃസ്വ ചലച്ചിത്ര മത്സരമായ റീൽ-ഡീൽ, തുടങ്ങി 22 മത്സര ഇനങ്ങളാണ് ആദ്യ ദിനം ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരും, പ്രതിഭാശാലികളുമായ വിധികര്‍ത്താക്കളുടെ ഒരു നിര തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഹൃസ്വ ചലച്ചിത്ര മത്സരത്തിന്റെ വിധികര്‍ത്താക്കളാകുന്നതു ചലച്ചിത്രലോകത്തെ പ്രശസ്തരായ വ്യക്തികളാണു. എല്ല മത്സരങ്ങളുടേയും അവസാന തീയതി മാര്‍ച്ച് ഇരുപതാണു.റ്റാലന്റ് ടൈം ഫോമാ-കെ ഏ ജി ഡബ്ല്യൂ സംഘടനകളുടെ ശിരസ്സില്‍ പൊന്‍ തൂവലായി കാല യവനികയില്‍ ഉദിച്ചു നില്‍ക്കും എന്നതില്‍ സംഘാടകര്‍ക്കു ലവലേശം സംശയമില്ല. 
ഈ പരിപാടിയിലേക്കു നോര്‍ത്ത് അമേരിക്കയിലുള്ള എല്ലാ മലയാളികളേയും സംഘാടകര്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്കു സന്ദര്‍ശിക്കുക.

Share This:

Comments

comments