മേഘമല്‍ഹാര്‍…. (കവിത).

0
595
style="color: #141823;">
ഉഷ ഷിനോജ്
ഈ-
സൂര്യഗര്‍വ്വിന്റെ ക്ഷീരപഥത്തിന്‍ കീഴേ-
എന്റെ വിരഹനിശ്വാസത്തിന്റെ-
ഉഷ്ണബാഷ്പങ്ങള്‍,
വര്‍ഷമേഘമായ് ഘനീഭവിച്ച-
ഗ്രീഷ്മാകാശ ശിഖരങ്ങളില്‍,
മാരിവില്‍തുണ്ട് കൂടുകൂട്ടുന്ന-
മുരിക്കുപൂത്ത പടിഞ്ഞാറിന്റെ-
കൃഷ്ണപക്ഷ ക്കോണില്‍……
കാലംതെറ്റി പൂവിട്ട കടമ്പുമരത്തിലെന്നെ-
മാറണച്ച് മധുരമായ്പാടിയ-
നക്ഷത്രക്കണ്ണുള്ള പാട്ടുകാരാ……..
ആ മുളംതണ്ടിന്റെ-
അമൃതവര്‍ഷിണിയില്‍-
നീ ആദ്യ മഴത്തുള്ളിയായിരുന്നു…..
ഞാന്‍ ഭൂമിയും!!!
പുതുമഴപുളകംനിറച്ച-
കന്നിമണ്ണിന്‍റെ നിര്‍വൃതിയില്‍-
ആദ്യമായ് ആണൊരുത്തന്‍ തൊട്ട-
കന്യകയെപ്പോലെ-
നിന്നിലെ ഗന്ധര്‍വഗായകന്‍-
വിരല്‍മീട്ടിപ്പാടിയ മേഘമല്‍ഹാര്‍……..
എന്‍റെ ചഷകങ്ങളില്‍-
പെയ്തു നിറയുന്നൂ…………
അലസലാസ്യമായ്…………
 
'മേഘമല്‍ഹാര്‍........
ഈ-
സൂര്യഗര്‍വ്വിന്റെ ക്ഷീരപഥത്തിന്‍ കീഴേ-
എന്റെ വിരഹനിശ്വാസത്തിന്റെ-
ഉഷ്ണബാഷ്പങ്ങള്‍,
വര്‍ഷമേഘമായ് ഘനീഭവിച്ച-
ഗ്രീഷ്മാകാശ ശിഖരങ്ങളില്‍,
മാരിവില്‍തുണ്ട് കൂടുകൂട്ടുന്ന-
മുരിക്കുപൂത്ത പടിഞ്ഞാറിന്റെ-
കൃഷ്ണപക്ഷ ക്കോണില്‍......
കാലംതെറ്റി പൂവിട്ട കടമ്പുമരത്തിലെന്നെ-
മാറണച്ച് മധുരമായ്പാടിയ-
നക്ഷത്രക്കണ്ണുള്ള പാട്ടുകാരാ........
ആ മുളംതണ്ടിന്റെ-
അമൃതവര്‍ഷിണിയില്‍-
നീ ആദ്യ മഴത്തുള്ളിയായിരുന്നു.....
ഞാന്‍ ഭൂമിയും!!!
പുതുമഴപുളകംനിറച്ച-
കന്നിമണ്ണിന്‍റെ നിര്‍വൃതിയില്‍-
ആദ്യമായ് ആണൊരുത്തന്‍ തൊട്ട-
കന്യകയെപ്പോലെ-
നിന്നിലെ ഗന്ധര്‍വഗായകന്‍-
വിരല്‍മീട്ടിപ്പാടിയ മേഘമല്‍ഹാര്‍........
എന്‍റെ ചഷകങ്ങളില്‍-
പെയ്തു നിറയുന്നൂ............
അലസലാസ്യമായ്.............'

Share This:

Comments

comments