
style="color: #000000;"> കാത്തു മാത്യൂസ്
വിലയോ തുച്ചം സംതൃപ്ത്തിയോ മിച്ചം അതാണെന്റെ കാര്യത്തിൽ പൂക്കള നിര്‍മാണമെന്ന കൈവേല. ഇത്തിരി താല്പര്യം മിനകെടാനുള്ളസന്നദ്ധത മാത്രം ഉണ്ടെങ്കിൽ നിങ്ങള്‍ക്കും മനോഹരമായ അലങ്കാര പൂക്കൾ ഇതിലും ഭംഗിയായി ഉണ്ടാക്കാവുന്നതാണ് പ്രത്യേകിച്ചും വെറുതെ ഇരിക്കുന്ന സമയത്തൊക്കെ വല്ലതും ചെയ്തു കൊണ്ടിരിക്കുക. ഇന്നത്തെ കാലത്ത് ഒഴിവു സമയങ്ങൾ കുറവായിരിക്കും എങ്കിലും വീട്ടമ്മമാരിൽ പലരും ഇന്ന് സീരിയൽ സിനിമകൾ ക്കണ്ട് ടെൻഷൻ കൂട്ടുന്നവരാണ്. എനിക്കങ്ങനെയാണ് ദുഃഖം ഉള്ള കാര്യങ്ങൾ ഏതായാലും കണ്ടു കൂടുതൽ എന്റെ മനസ് സംഘര്‍ഷ ഭരിതമാക്കാൻ ഏതായാലും ഞാനില്ല, നല്ല മാധുര്യ മേറിയ പാട്ടും കേട്ട് ഇങ്ങനെ ഓരോന്ന് ചെയ്തിരുന്നാൽ ഉറക്കം പോലും ഞാൻ വേണ്ടെന്നു വെക്കും ,,ദുഖത്തെ ഞാൻ എന്റെ അടുത്ത് എത്തി നോക്കാൻപോലും സമ്മതിക്കില്ല മടുത്തോ? ഇല്ലല്ലോ എങ്കിൽ കാര്യത്തിലേക്ക് വരാം.
ഇതിനു വേണ്ട സാധന സാമഗ്രികൾ : കത്രിക, പശ, ഫ്ലവർ കമ്പി, കുറച്ചു കളറുള്ള പേപ്പർ (ഫോം പേപ്പർ ) ഈ കാണുന്ന തരത്തിൽ വെട്ടി എടുക്കുക അതിനു ശേഷം ഒട്ടിച്ചു ചേര്‍ക്കുക. പച്ച പേപ്പർ കൊണ്ട് കമ്പി ചുറ്റി എടുക്കുക ഓര്‍ക്കിഡ് തണ്ട് പോലെ വളച്ചു കൊടുക്കുക, ഇനി അലങ്കരി ചോളു.
Comments
comments