വിവാഹ മോചനത്തെകുറിച്ചു തര്‍ക്കം – രണ്ടു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യചെയ്തു.

0
708
പി. പി. ചെറിയാന്‍
കാന്‍സസ് സിറ്റി (മിസ്സോറി) : മാതാപിതാക്കളുടെ വിവാഹ മോചനത്തെ കുറിച്ചുള്ള തര്‍ക്കം നാലും രണ്ടും വയസ്സുള്ള കുട്ടികളെ വെടിവെച്ചു കൊലപ്പെടുത്തി പിതാവിനെ ആത്മഹത്യയിലേക്ക് നയിച്ച ദാരുണ സംഭവം കാന്‍സസ് സിറ്റിയില്‍ നിന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്പിറിങ്ങ് ഫീല്‍ഡ് പോലീസ് ചീഫ് പോള്‍ വില്യംസ് ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണിത്.
രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ബന്ദിയാക്കി, 23 മണിക്കൂര്‍ നീണ്ടു നിന്ന ഉദ്വേഗജനകമായ മണിക്കൂറുകള്‍ക്കൊടുവില്‍ മിസ്സോറിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച പോലീസുകാര്‍ കണ്ടത്. വെടിയേറ്റു മരിച്ചു കിടക്കുന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടേയും, അവരുടെ സമീപം സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്ത പിതാവിന്റേയും രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങളാണ്.
മാര്‍ച്ച് 15 രാത്രി ഒമ്പതുമണിക്ക് ആരംഭിച്ച ബന്ദിനാടകം അവസാനിച്ചത് 16 രാത്രി വളരെ വൈകിയാണ്.  51 വയസ്സ് പ്രായമുള്ള വില്യം വില്യംസ് ഭാര്യയുമായുള്ള  ഡൈവേഴ്‌സ് കേസ്സില്‍ കുട്ടികളുടെ കസ്റ്റഡിയെകുറിച്ചുള്ള  തര്‍ക്കമാണ് കൊലപാതകത്തിലവസാനിച്ച     തെന്നാണ്  പ്രഥമ നിഗമനം.  ബന്ദി നാടകം നടക്കുന്നതിനു മുമ്പു തന്നെ കുട്ടികള്‍ വെടിയേറ്റു മരിച്ചിരിക്കാം എന്നാണ് പോലീസ് പറയുന്നത്.
2014 ല്‍ ആരംഭിച്ച വിവാഹമോചന കേസ്സ് സമ്മറില്‍ ഡിസ്മിസ് ചെയ്തിരുന്നുവെങ്കിലും, വില്യംസ്  നവംബറില്‍ വീണ്ടും കേസ് ഓപ്പണ്‍ ചെയ്തിരുന്നു. മാര്‍ച്ച് 18 വ്യാഴാഴ്ച മാതാപിതാക്കള്‍ക്ക് വിവാഹമോചനത്തെക്കുറിച്ചുള്ള ഒരു പഠന ക്ലാസ്സില്‍ പങ്കെടുക്കാനിരിക്കെയാണ് സംഭവം നടന്നത്. കുട്ടികളുടെ കസ്റ്റഡിയെ കുറിച്ചു പരസ്പരം ധാരണയുണ്ടായതായി വില്യംസിന്റെ അറ്റോര്‍ണി ജേയ്‌സണ്‍ ഷഷര്‍ പറഞ്ഞു.
കമ്മ്യൂണിക്കേഷന്‍സ് സൊലൂഷന്‍ ടെക്നോളജിയിലെ ഉദ്യോഗസ്ഥനാണ് വില്യംസ്. മാതാപിതാക്കളുടെ വിവാഹമോചന തര്‍ക്കത്തില്‍ കുഞ്ഞുങ്ങള്‍ ബലിയാടാകുന്ന സംഭവങ്ങള്‍ നിരവധിയാണ്. 

Share This:

Comments

comments