ബ്രോങ്ക്‌സ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍.

0
749
ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ വിശുദ്ധ വാരാചരണം, മാര്‍ച്ച് 18,19,20,21 (ബുധന്‍, വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കുന്ന നോമ്പുകാല ധ്യാനത്തോടുകൂടി ആരംഭിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 5 മുതല്‍ 10 മണിവരെയും, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ധ്യാനം. ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. അവയവ ദാനത്തിലൂടെ ലോകത്തിനു മാതൃകയായ റവ. ഫാ. ഡേവീസ് ചിറന്മേലാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. ധ്യാന ദിവസങ്ങളില്‍ ഉച്ചഭക്ഷണം പള്ളിയില്‍ നിന്നും ക്രമീകരിച്ചിട്ടുണ്ട്.
മാര്‍ച്ച് 29, ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. കുരുത്തോല വിതരണം, പ്രദിക്ഷണം, ദേവാലയ പ്രവേശനം തുടര്‍ന്ന് ആഘോഷമായ പാട്ടു കുര്‍ബ്ബാന. തുടര്‍ന്ന് പാരീസ് ഹാളില്‍ കൊഴിക്കൊട്ട വിതരണവും ഉണ്ടായിരിക്കും.
ഏപ്രില്‍ 2, പെസഹാ വ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് വി.കുര്‍ബ്ബാനയും, ആരാധനയും ഉണ്ടായിരിക്കും. പാരീഷ് ഹാളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും.
ഏപ്രില്‍ 3, ദുഃഖ വെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ പാരീഷ് ഹാളില്‍ കുരിശിന്റെ വഴിയോടു കൂടി ആരംഭിക്കും. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളുടേയും നിശ്ചല ദൃശ്യാവഷ്‌കരണങ്ങളും ഉണ്ടാകും.  തുടര്‍ന്ന് ദേവാലയത്തില്‍ പീഢാനുഭവ വായനകള്‍, കയ്പുനീര്‍ വിതരണം, പാരീഷ്ഹാളില്‍ പാന വായന, പഷ്ണി കഞ്ഞി വിതരണവും ഉണ്ടായിരിക്കും.
ഏപ്രില്‍ 4,  ദുഃഖശനിയാഴ്ച രാവിലെ 9 വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. തുടര്‍ന്ന് പുതിയ വെളിച്ചവും പുതിയ വെള്ളവും വെഞ്ചരിക്കലും, കുടുംബങ്ങളിലേക്ക് വിതരണവും ഉണ്ടാകും.
ഉയര്‍പ്പു തിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിക്കും. ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വികാരി ഫാ. ജോസ് കണ്ടത്തിക്കുഴി, അസി.വികാരി ഫാ.റോയിസന്‍ മേനോനിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരും ആയിരിക്കും.
ഏപ്രില്‍ 5,  ഈസ്റ്റര്‍. രാവിലെ 10 മണിക്ക് വിശുദ്ധകുര്‍ബാന. പീഢാനുഭവ വാരാചരണത്തിന് ഒരുക്കമായിട്ടുള്ള ധ്യാനത്തിലും, വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളേയും ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് വികാരി ഫാ.ജോസ് കണ്ടത്തിക്കുഴി സ്വാഗതം ചെയ്യുന്നു.

Share This:

Comments

comments