ചിക്കൻ ചുക്ക

0
1407
ഷബ്‌ന ജാസ്മിന്‍
ചേരുവകൾ :
ചിക്കൻ — 900 ഗ്രാം
സവാള — 3
കാശ്മീരി ചില്ലി പൌഡർ — 2 1/2 ടേബിൾ സ്പൂണ്‍
മഞ്ഞൾപ്പൊടി –3 / 4 ടീസ്പൂണ്‍
ഗരം മസാല പൌഡർ — 1 ടീസ്പൂണ്‍
കുരുമുളക് പൊടി — 1 ടേബിൾ സ്പൂണ്‍
ഉപ്പ് —
നാരങ്ങ നീര് — 2 ടേബിൾ സ്പൂണ്‍
വെളിച്ചെണ്ണ — 6 ടേബിൾ സ്പൂണ്‍ & 1 ടേബിൾ സ്പൂണ്‍
കറിവേപ്പില
പാകം ചെയ്യുന്ന വിധം :
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു നന്നായികഴുകി വെള്ളം തോരാൻ വെക്കുക .
ഒരു പാത്രത്തിൽ ചിക്കൻ ,മുളക് പൊടി ,മഞ്ഞൾപ്പൊടി ,ഗരം മസാല ,കുരുമുളക് പൊടി ,നാരങ്ങ നീര് ,1 ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ ,ഉപ്പു ചേർത്ത് നന്നായി മാരിനെറ്റ് ചെയ്തു 2 മണിക്കൂർ മാറ്റി വെക്കുക . എണ്ണയൊഴിച്ച് സവാള ബ്രൌണ്‍ നിറത്തിൽ വറുത്തു ചിക്കൻ ചേർത്ത് ഇടത്തരം തീയിൽ മൂടി വെക്കാതെ വേവിച്ചെടുക്കുക. ഇടക്കിടക്ക് ഇളക്കിക്കൊടുക്കണം ..മല്ലിയില ചേർത്ത് അലങ്കരിച്ചു വിളമ്പാം. 

1

Share This:

Comments

comments