എഴുത്തുകാര്‍ (കവിത) തമ്പി ആന്റണി

0
1060

style="text-align: center;">എഴുത്തുകാര്‍ (കവിത) തമ്പി ആന്റണി

*********************

പെണ്‍കുട്ടികൾ
പതുക്കെപ്പതുക്കെ
നടന്നു പോകുന്നതും
പുഴ ഒഴുകുന്നതും
ഒരുപോലെയാണന്ന്
ആരോ പറഞ്ഞു.
അത് ഒരു കവിയല്ലാതെ
മറ്റാരുമല്ലായെന്ന്
വേറൊരു കവി പറഞ്ഞു.
” അവൾ നടന്നാൽ ഭുമി തരിക്കും “
എന്നും എഴുതിയിട്ടുണ്ട്.
ഈ എഴുത്തുകാരുടെ
കാര്യം ഇത്തിരി കടുപ്പമാ!
അര വട്ടാണെന്ന് മാത്രമല്ല,
ചുമ്മാ നുണ എഴുതി –
കാര്യം കാണുന്നവരാ.
thampy antony
***************************************************************
///തമ്പി ആന്റണി /// യു.എസ്.മലയാളി ///
***************************************************************

Share This:

Comments

comments