തേടല്‍ (കവിത) എബിന്‍ ഫിലിപ്പ്

0
1377

തേടല്‍ (കവിത) എബിന്‍ ഫിലിപ്പ്

*****************

അമ്പലമുറ്റത്ത് ആ വേളി മണ്ഡപതിനു തെല്ലകലെ,
ഇല വിരിച്ച പന്തിയില്‍ ഞാനും, ഒരു വറ്റ് ചോറിന്-
അര്‍ഹത തേടി!
കടക്കണ്ണ് എറിഞ്ഞതാ മണ്ഡപത്തിന്‍ നടുവിലേക്ക്
എന്‍ പേടമാന്‍ കണ്ണുകൾ !
എന്നോ ഒരിക്കല്‍ എയ്തു വീഴ്ത്തിയ
വേടന്‍തൻ ഇര;
ഞാനെന്നോര്‍ത്തു വ്യസനിക്കവേ –
മുറുക്കി തുപ്പിയ മണ്ണിനും എന്‍ കണ്ണിനും ഒരേ
നിറം!
പാതി മേഞ്ഞയെന്‍ കുടീരം, വേടന്‍ അവള്‍തന്‍
കരവിരുതാല്‍ !
പിന്നെയും ഞാന്‍ പൂര്‍ണത തേടുന്നു-
കുടീരം എന്‍ അന്ത്യ കുടീരം.
മഞ്ഞളിച്ച വാഴ ഇലയില്‍ തകൃതിയായി-
കാളൻ, തോരൻ, പ്രഥമന്‍ എന്നിങ്ങനെ;
അത്താഴമെന്നോണം ചോറും!
എന്‍ കണ്ണാല്‍ ചാലിച്ച ഉപ്പ് അവയ്ക്കു സ്വാദും പകര്‍ന്നു.
കൊട്ടിമേളം ആ കാളിമതനം എന്‍ കാതില്‍ –
ഏതോ തീര്‍ഥം ആയി ഒഴുകിയെത്തി.
അതില്‍ അലിഞ്ഞു ഞാന്‍ മുങ്ങിത്തോര്‍ത്തി.
ഒർമ്മയാം പ്രതിഭാസത്തെ മറവിയിന്‍ –
ചില്ലയിലായി ഉണക്കാനിട്ടു ഞാന്‍ നടന്നകന്നു;
അകലേയ്ക്ക് …. അകലേയ്ക്ക്!
ഇനിയും വഴിയോര പന്തികള്‍ തേടി
ഒരു പിടി ചോറിനായി!

abin k. Philip

**********************************************
/// എബിന്‍ കെ. ഫിലിപ്പ് /// യു.എസ്.മലയാളി ///
**********************************************

Share This:

Comments

comments