വീണ്ടും ആഞ്ജല മെര്‍ക്കല്‍

0
1179

style="text-align: center;">വീണ്ടും ആഞ്ജല മെര്‍ക്കല്‍

*******************

ജര്‍മന്‍ ചാന്‍സലറായി ആഞ്ജല മെര്‍ക്കലെ മൂന്നാവട്ടവും തിരഞ്ഞെടുക്കപ്പെട്ടു. മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ (സി.ഡി.യു.) 42 ശതമാനം വോട്ടുനേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.പ്രതിപക്ഷ കക്ഷിയായ സോഷ്യലിസ്റ്റുകള്‍ക്ക് (എസ്.പി.ഡി) 26 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. ഇവരുടെ സഖ്യകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിയ്ക്ക് 8.1 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ ദ ലിങ്കിന് 8.3 ശതമാനവും ആള്‍ട്ടര്‍നേറ്റീവ് പാര്‍ട്ടിയ്ക്ക് 4.9 ശതമാനവും സ്വതന്ത്രര്‍ക്ക് 6 ശതമാനവും. വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ സി.ഡി.യുവിന്റെ സഖ്യകക്ഷിയായ ഫ്രീ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് പാര്‍ലമെന്‍റിലെത്താനാവശ്യമായ അഞ്ചു ശതമാനം വോട്ട് നേടാനായില്ല.ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മുഖ്യ എതിരാളികളായ സോഷ്യല്‍ ഡെമോക്രാറ്റുകളുമായി മെര്‍ക്കലിന്റെ പാര്‍ട്ടി സഖ്യത്തിലേര്‍പ്പെട്ടേക്കും.
****************************************
/// ജോര്‍ജ് കക്കാട്ട് /// യു.എസ്.മലയാളി ///
****************************************

Share This:

Comments

comments