
Home America ഫോറിന്‍ കവിതകള്‍ (അമേരിക്ക) 2013 പ്രസിദ്ധീകരിക്കുന്നു.
style="text-align: center;">ഫോറിന്‍ കവിതകള്‍ (അമേരിക്ക) 2013 പ്രസിദ്ധീകരിക്കുന്നു.
**************************
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വസിച്ചു കൊണ്ട് മലയാള ഭാഷയില്‍ കവിതയെഴുതുന്നവരുടെ മാത്രം കൃതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 2008 മുതല്‍ പ്രസിദ്ധീകരിക്കുന്ന ഫോറിന്‍ കവിതകള്‍ (അമേരിക്ക) എന്ന കവിതാ സമാഹാര ശ്രമത്തിന്‍റെ ഭാഗമായി 2013 – ലും ഒരു കവിതാ സമാഹാരം പുസ്തകമായി പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നു. താത്പര്യമുള്ള കവികള്‍ തങ്ങളുടെ ഏറ്റവും പുതിയ കവിതകളില്‍ രണ്ടെണ്ണം ഒക്ടോബര്‍ ഒന്നിന് മുന്‍പായി sahithyasallapam@gmail.com , rmalayali@gmail.com എന്നീ ഇ-മെയിലുകളില്‍ അയച്ചു കൊടുക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ചെറിയാന്‍ കെ. ചെറിയാന്‍, പ്രൊഫ: എം. ടി ആന്റണി, ജയന്‍ കെ. സി., അബ്ദുല്‍ പുന്നയൂര്‍ക്കുളം, ജോസഫ് നമ്പിമഠം, ത്രേസിയാമ്മ തോമസ് നാടാവള്ളില്‍, ഡോ: സുശീല രവീന്ദ്രനാഥന്‍, മാര്‍ഗരറ്റ് ജോസഫ്, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, സോയാ നായര്‍, വാസുദേവ് പുളിക്കല്‍, തമ്പി ആന്റണി, ജോണ്‍ ആറ്റുമാലില്‍, സാംസി കൊടുമണ്‍, മോന്‍സി കൊടുമണ്‍, സന്തോഷ് പാലാ, ജോസന്‍ ജോര്‍ജ്ജ്, ചാക്കോ ഇട്ടിച്ചെറിയ, സി. വി. ജോര്‍ജ്ജ്, പ്രൊഫ: ജോയി ടി. കുഞ്ഞാപ്പു, ഡോ: നന്ദകുമാര്‍ ചാണയില്‍, പീറ്റര്‍ നീണ്ടൂര്‍, ജേക്കബ് തോമസ്, രാജു തോമസ്, ജോണ്‍ വേറ്റം, ജയന്‍ വര്‍ഗീസ്, ജോസ് ചെരിപുറം, മഹാകപി വയനാടന്‍, റജീസ് നെടുങ്ങാടപ്പള്ളില്‍ തുടങ്ങിയവരുടെ കൃതികള്‍ ആണ് കഴിഞ്ഞ കാലങ്ങളില്‍ ഫോറിന്‍ കവിതകള്‍ (അമേരിക്ക) എന്ന പേരിലുള്ള സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചത്. ഇതു വരെ രണ്ട് സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മൂന്നാമത്തെ സമാഹാരമായിരിക്കും 2013-ല്‍ പ്രസിദ്ധീകരിക്കപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 516-430-8136 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
**************************************
/// റജീസ് നെടുങ്ങാടപ്പള്ളില്‍ /// യു.എസ്.മലയാളി
*********************************
Comments
comments