ഓണം ഓര്‍മ്മകളുടെ പൂക്കാലം

0
1923

ഓണം ഓര്‍മ്മകളുടെ പൂക്കാലം !!! 

ഓണം ഓര്‍മ്മകളുടെ പൂക്കാലം ആണ്. സൗഹൃദത്തിന്‍റെ നനവ്‌ ഉള്ളിന്റെയുള്ളില്‍ ഉള്ളില്‍ സൂക്ഷിക്കുന്ന എല്ലാ പ്രിയ കൂട്ടുകാര്‍ക്കും നേരിന്‍റെ നമയമുടെ പൊന്നോണം ആശംസിക്കുന്നു. ചിരകാല ദുഖത്തിന്‍റെ മാറാപ്പുമേന്തി നടന്നലയുമ്പോഴും മനഷ്യന്‍ അവന്‍റെ ഉള്ളില്‍ സൂക്ഷിക്കുന്ന നഷ്ടവസന്തകാല സങ്കല്പ്പങ്ങളൂടെ മൂര്‍ത്തിഭാവമാണ് ഓണം!!! അനുദിനം മനുഷ്യനില്‍ നിന്നും നഷ്ടപ്പെട്ടപെട്ട് കൊണ്ടിരിക്കുന്ന നന്മയകുറിച്ചും മൂല്യങ്ങളെ കുറിച്ചും ഓണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഉള്ളവനും ഇല്ലാത്താവാനും എന്തിനേറെ മനുഷ്യര്‍ എല്ലാം തന്നെ ഒരേ രീതിയില്‍ തന്നെ വിധിക്കപ്പെടണം എന്നാശിച്ചു വിശാല മാനവിക സങ്കല്പ്പത്തില്‍ പ്രവര്‍ത്തി പഥത്തിലേക്ക് ഇറങ്ങിയ കൂട്ടുകാരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. പലരും ഇന്നു അവരവരുടേതായ തുരുത്തുകളിലേക്ക് സ്വയം ഒതുങ്ങി ഇരിക്കുന്നു. ജീവിതത്തിന്‍റെ പരക്കം പാച്ചിലുകള്‍ക്കിടയില്‍ നഷ്ടപെട്ടു പോയ മൂല്യങ്ങളുടെ പുനര്‍ ജാഗരണത്തിനുവേണ്ടി നിലകൊള്ളാന്‍ ഈ ഓണം ഓര്‍മ്മപ്പെടുത്തട്ടെ!

Happy-Onam2

Share This:

Comments

comments