ഓണവിളികള്‍ (കവിത) പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.., Ph.D.

0
1194

ഓണവിളികള്‍ (കവിത) പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.., Ph.D.

*********************************

1
വിഷുവിളക്കണഞ്ഞു
വിദ്യാവാഹകപ്പശുവിന്‍
ഗോപുച്ഛ സമവായത്തിന്‍
അവധി കൊഴിഞ്ഞു.
പുത്തന്‍ മണമൂറും
പുസ്തകത്താളിലെ
അക്ഷരക്കരിഞ്ചേരകള്‍
മഴവെള്ളത്തോണിയൂന്നി
നിറഞ്ഞ നെല്ലറവിത്താല്‍
അത്തംകാത്തു വിഷമവൃത്തേ
കേകയില്‍ ദ്രുതം കാകളിയില്‍
മാലപ്പടക്ക പദ്യസാരം
അര്‍ത്ഥാപത്തിത്തര്‍ക്കത്തില്‍
കായ്കനികള്‍ പുകയ്ക്കിടുന്നു.
2
വട്ടിയിലായ കോവൈപ്പൂക്കള്‍
തൃക്കരയപ്പനു വലയപ്പൂജ;
പഞ്ചായത്തിലെ പുഞ്ചപ്പാടം
ചേറ്റുപ്പുഴയ്ക്കലെ അപകടദൃശ്യം;
അന്തിക്കാട്ടിലെ അന്തിക്കള്ള്
വെള്ളവാവിന്‍ വെളിവുദ്ധാരകന്‍.
3
ഓണമുണ്ടു വിളിച്ചുകൂകും
പ്രായപ്പെരുക്കത്തിന്നുണ്മ
വസ്ത്രവെണ്മ സ്വര്‍ണ്ണക്കരയില്‍
കോറും കൊച്ചുനാളിന്‍
ദിവാസ്വപ്ന ശ്രുതിവര്‍ണ്ണന!

 

joy T. Kunjappu

*****************************************************
/// പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.., Ph.D. /// യു.എസ്.മലയാളി ///
*****************************************************

Share This:

Comments

comments