
Home America ഇന്‍ക്രഡിബിള്‍ ഇന്‍ഡ്യ ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥം: അഞ്ചാം വാര്‍ഷികം
ഇന്‍ക്രഡിബിള്‍ ഇന്‍ഡ്യ ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥം: അഞ്ചാം വാര്‍ഷികം
**************************
ഹൂസ്റ്റണ്‍ : ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഇന്‍ഡ്യന്‍ നൃത്തകലയുടെ ചിലമ്പൊലി പ്രതിധ്വനിപ്പിച്ചു മുന്നേറുന്ന ‘ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥം’ ഇപ്പോള്‍ മഹത്തായ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ തയ്യാറെടുപ്പിലാണ്. ഉല്‍കൃഷ്ടമായ ഇന്‍ഡ്യന്‍ നൃത്തകലയുടെ നാനാത്വങ്ങളിലെ വൈശിഷ്ട്യം പ്രകടമാക്കുന്ന, തികച്ചും സങ്കീര്‍ണ്ണവും വ്യത്യസ്ഥവുമായ ഒരു പരിപാടിയായിരിക്കും ‘ഇന്‍ക്രഡിബിള്‍ ഇന്‍ഡ്യ’ എന്ന പേരില്‍ അരങ്ങേറുന്ന അഞ്ചാം വാര്‍ഷികം.
2008-ല്‍ ടെക്സസ്സിലെ ഹൂസ്റ്റണ്‍ നഗരത്തിന്റെ പ്രാന്തപ്രദേശമായ സ്റ്റാഫ്റ്ഡില്‍ തികച്ചും ലളിതമായി ആരംഭിച്ച ഷിംഗാരി സ്ക്കൂള്‍ ഓഫ് വിഥമിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് അമേരിക്കയുടെ വിവിധ നഗരങ്ങളിലായി ഏഴ് ശാഖകള്‍ തുടങ്ങിക്കഴിഞ്ഞു. അതോടൊപ്പം ലോകത്തിന്റെ ഏതു കോണിലും എവിടെവച്ചും ആര്‍ക്കും സ്വതന്ത്രമായി നൃത്തം അഭ്യസിക്കുന്നതിന് സൗകര്യമൊരുക്കിക്കൊണ്ട്, ഷിംഗാരി ഓണ്‍ലൈന്‍ ക്ലാസുകളും ആരംഭിച്ചിരിക്കുകയാണ്. അവനവന്റെ സൗകര്യാര്‍ത്ഥം നൃത്തത്തിന്റെ എല്ലാ ചുവടുകളും ഈ വിധത്തില്‍ അഭ്യസിക്കാനാവുന്നതാണ്. ലോകമെങ്ങും വൈവിധ്യമാര്‍ന്ന ഭാരതീയ നൃത്തകല എത്തിക്കുകയാണ് തന്റെ ഡാന്‍സ് സ്ക്കൂളിന്റെ ഒരു പ്രധാന ലക്ഷ്യമെന്ന് ഷിംഗാരി പറയുന്നു.
നൃത്തത്തോടുള്ള അകമഴിഞ്ഞ അഭിനിവേശം ഷിംഗാരിയിലെ നര്‍ത്തകിയെ വിജയത്തില്‍നിന്ന് വിജയത്തിലേക്കുള്ള ജൈത്രയാത്രയിലേക്ക് നയിച്ചു. അതോടൊപ്പം തികഞ്ഞ അര്‍പ്പണബോധവും ഉറച്ച തീരുമാനവും പ്രതിജ്ഞാബദ്ധതയും കഠിനാദ്ധ്വാനവും ഒത്തുചേര്‍ന്നപ്പോള്‍ ഷിംഗാരി എന്ന നര്‍ത്തികി ഇന്ന് അമേരിക്കയിലെ മലയാളി കുടുംബങ്ങളിലെ ഒരു സാധാരണ പേരായി മാറിയിരിക്കുകയാണ്. നാലാം വയസ്സില്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ ഷിംഗാരി, ഇപ്പോള്‍ നൃത്ത സംവിധാനത്തിലും അസൂയാര്‍ഹമായ പാടവം നേടിയിരിക്കുന്നു. അതാണ് ഇപ്പോള്‍ അവര്‍ ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നൃത്ത്യനൃത്തങ്ങള്‍ കോര്‍ത്തിണക്കി, അഞ്ചാം വാര്‍ഷികത്തില്‍ ഇന്‍ക്രഡിബിള്‍ ഇന്‍ഡ്യ അവതരിപ്പിക്കുന്നത്. ഇതിനോടകം ഔദ്യോഗിക തലത്തിലും, അമേരിക്കയില്‍ തന്റേതായ ഔന്നത്യം ഉറപ്പിക്കാന്‍ ഷിംഗാരിക്ക് കഴിഞ്ഞിട്ടുണ്ട്.
2013 ഒക്ടോബര്‍ 5, ശനിയാഴ്ച വൈകിട്ട് 6:30 തിനു ഹൂസ്റ്റണില്‍ സ്റ്റാഫ്റ്ഡ് സിവിക് സെന്ററില്‍ അരങ്ങേറുന്ന ഷിഗാരി സ്ക്കൂള്‍ ഓഫ് തിഥമിന്റെ ഇന്‍ക്രഡിബിള്‍ ഇന്‍ഡ്യ റിഥം 2013 അത്യാധുനിക രംഗസംവിധാനങ്ങള്‍കൊണ്ടും കണ്ണഞ്ചിക്കുന്ന പ്രകാശധാരയുടെ ചമല്‍ക്കാരങ്ങള്‍കൊണ്ടും തികച്ചും മനോജ്ഞമായിരിക്കും. ഇരുന്നൂറോളം കലാപ്രതിഭകളാണ് ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തങ്ങളുമായി ഈ അസുലഭ കലാമേളയില്‍ അരങ്ങേറുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന ഈ കലാ പ്രകടനം പ്രേക്ഷകരെ ഇന്‍ഡ്യയുടെ വിവിധ കലാസംസ്ക്കാരത്തിലേക്ക് കൈപിടിച്ചു നടത്തിയ്ക്കുമെന്നുള്ളതിന് സംശയമില്ല. ഈ അസുലഭ നടനവിസ്മയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോനി മക്കോറ 281386 7472.
******************************
/// മണ്ണിക്കരോട്ട് /// യു.എസ്.മലയാളി ///
******************************

Comments
comments