ഓണമിപ്പോള്‍ ചന്തയില്‍ – ജോസ്‌ ചെരിപുറം

0
990
ഓണമിപ്പോള്‍ ചന്തയില്‍ – ജോസ്‌ ചെരിപുറം
*****************
ഓണം വന്നാലും,
ഉണ്ണി പിറന്നാലും,
കോരനിന്റേര്‍ണെറ്റില്‍ ചാറ്റിങ്;
സുന്ദരിമാരൊത്ത്‌ ചാറ്റിങ്!
പൂവ്വിളിയില്ല, പൂക്കൊട്ടയുമില്ല,
ചന്തയില്‍ വില്‍ക്കുന്നു പൂക്കളങ്ങള്‍ ;
അച്ചിമാരൊന്നും കുശിനിയിലില്ല,
സദ്യയും പാക്കറ്റില്‍ വന്നിടുന്നു!
തുമ്പക്കുടമില്ല, ഓലക്കുടയില്ല,
മഴപോലുമില്ലങ്ങു കേരളത്തില്‍ ;
പൂവ്വാന്മാര്‍ക്കും വെണ്ടേറേ പെണ്ണുങ്ങളുണ്ടെങ്കിലും,
പീഢനമാണിപ്പോള്‍ ഓണക്കളി!
സ്വര്‍ഗ്ഗമാണെല്ലാര്‍ക്കും ലക്ഷ്യമവരൊക്കെ,
ധ്യാനകളരിയില്‍ പോയീടുന്നു;
അച്ചന്‍ തലക്കുപിടിച്ചാശീര്‍വദിച്ചാലും,
തലക്ക് പിടിക്കുവാന്‍ ബാറു്‌ ലക്ഷ്യം!
മാവേലി മന്നന്റെ വരവാഘോഷിക്കുവാന്‍,
കാണം വിറ്റുണ്ടവര്‍ കാര്‍ന്നവന്മാര്‍ ;
അവരുടെ തലമുറ കള്ളടിച്ചാര്‍ക്കുന്നു,
കള്ളവും കള്ളുമായ്‌ വിലസീടുന്നു!
നാരീസ്വരം കേട്ടാല്‍ തലപൊക്കി നോക്കുന്നു,
ചാവാന്‍ കിടക്കുന്ന രോഗി പോലും;
പെണ്ണും ലഹരിയും ചാറ്റിങ്ങുമായിന്നു,
കേരള നാടോ അധോഗതിയില്‍ !
മാവേലി നാട്ടിലേക്കില്ലല്ലോ മാവേലി,
മാവേലി പോകുന്നിന്നന്യ നാട്ടില്‍ ;
ആയിരം കണ്ണുമായ്‌ നമ്മള്‍ പ്രവാസികള്‍ ,
വരവേല്‍ക്കാന്‍ വെമ്പുന്നീ തമ്പുരാനെ!
വിട്ടു കളയുന്നു നാട്ടില്‍ കഴിയുന്നോര്‍ ,
പണ്ടത്തെ ആഘോഷപ്പൊന്‍ദിനങ്ങള്‍ ;
ടി.വി.യില്‍ സീരിയലില്‍ പെയ്യും മഴയിലീ,
മലയാളി മുങ്ങി തുടിച്ചീടുന്നു!

 

cheripuram

**********************************
///ജോസ് ചെരിപുറം /// യു.എസ്.മലയാളി ///
**********************************

Share This:

Comments

comments