ഓണാഘോഷം നരേലയിൽ

0
1050

style="text-align: center;">ഓണാഘോഷം നരേലയിൽ

*******************

1111NMA ONAM WITH USHA PILLAന്യൂ ഡൽഹി : നരേല മലയാളി അസോസിയേഷൻ ഓണാഘോഷം സെന്റ്‌.ജോണ്‍ മേരി വിയന്നേയ്‌ സ്കൂൾ അങ്കണത്തിൽ വച്ചു നടന്നു. അസോസിയേഷൻ പ്രസിടന്റ്റ് ശ്രീ ടോണി തോമസ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാഥിതി ആയിരുന്ന സോണിപട്ട് മലയാളി കൂട്ടായ്മ ജനറൽ സെക്രട്ടറി ശ്രീമതി . ഉഷാ പിള്ള നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എൻ.എം.എ.സെക്രട്ടറി പി.ഗോപാല കൃഷ്ണൻ സ്വാഗതവും ട്രഷറർ ശ്രീമതി ജിജി ജെറി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി മികച്ച വിജയം കരസ്ഥ മാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് ഷീൽഡും , സർറ്റിഫിക്കറ്റും വിതരണം ചെയ്തു.
തുടർന്ന് അരങ്ങേറിയ ആതിര , ദൃശ്യാ , വർഷ, ഗോകുൽ, ധ്രുവ്, അഭിജിത്ത് തുടങ്ങിയ കൊച്ചു കുട്ടികളുടെ കലാപരിപാടികൾ എൻ.എം.എ യുടെ ഓണാഘോഷത്തിനു അരങ്ങേകി. അത് പോലെ തന്നെ മുതിന്നവർക്കായി നടത്തിയ തംബോല ഗെയിമിൽ പി.ഗോപാല കൃഷ്ണൻ , ശ്രീലേഖാ രാമൻ തുടങ്ങിയർ സിംഗിൾ ലൈൻ വിന്നർമാരും ശ്രീമതി മറിയാമ്മ, ശ്രീമതി ബീന അനിൽകുമാർ തുടങ്ങിയവർ ഫുൾ ഹൌസ് വിന്നർമാരും ആയി എൻ.എം എ യുടെ കാഷ് പ്രൈസിനു അർഹരായി.2222NMA ONAM WITH TONY THOMAS
തുടർന്ന് അരങ്ങേറിയ വാശിയേറിയ മ്യുസിക് ചെയർ കളിയിൽ ശ്രീമതി മല്ലികാ ഗോപാലകൃഷ്ണൻ ഒന്നാം സമ്മാനവും , മിസ്സ്‌ .ശ്രീലേഖ രാമൻ രണ്ടാം സമ്മാനവും ശ്രീമതി ബിന്ദു വത്സൻ മൂന്നാം സമ്മാനവും കരസ്ഥമാക്കി. മ്യുസിക് ചെയർ സമ്മാനങ്ങൾ സ്പോൻസർ ചെയ്തത് എൻ എം എ മുൻ പ്രസിടന്റ്റ് ശ്രീ വത്സലൻ ആയിരുന്നു.
എല്ലാ വർഷവും നടത്തി വരാറുള്ള എൻ. എം.എ. അംഗങ്ങൾക്കായുള്ള ലക്കിഡ്രോയുടെ ഈ വർഷത്തെ വിജയിയായി നറുക്കെടുപ്പിലൂടെ ശ്രീമതി സിന്ധു ശിവപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു. എൻ.എം.എ സെക്രട്ടറി പി.ഗോപ്ല കൃഷ്ണൻ സ്പോൻസർ ചെയ്ത ആയുർവേദ ഓണം കിട്ടായിരുന്നു സമ്മാനമായി നൽകിയത്. തുടർന്ന് വിഭവ സമൃദ്ധമായ ഓണ സാധ്യയോടു കൂടി എൻ.എം.യുടെ 2013 ഓണാ ഘോഷങ്ങൾക്കു തിരശീല വീണു.
——————————————
 
*****************************************
///പി. ഗോപാല കൃഷ്ണന്‍ /// യു.എസ്.മലയാളി
*****************************************
*

Share This:

Comments

comments