എന്‍ കണ്ണുകള്‍ (കവിത) ജോര്‍ജ് കക്കാട്ട്

0
763

style="text-align: center;">എന്‍ കണ്ണുകള്‍ (കവിത) ജോര്‍ജ് കക്കാട്ട്

**********************

പിറക്കാന്‍ കഴിയാതെ പോയൊരു കാവ്യമേ…
നിന്‍ ഹ്യദയത്തുടിപ്പുകള്‍ അറിയുന്നു ഞാന്‍..
നിന്നിലെ സങ്കല്‍പ്പ മന്ദാരങ്ങള്‍ വിടരുന്നതും
കൊഴിഞ്ഞതും അറിഞ്ഞില്ല ഞാന്‍….
എവിടെയെന്‍ കാലുകള്‍ ഇടറിവീണത്‌.. ?
നിന്നെ കാണാന്‍ കഴിയാതെ എന്‍ കണ്ണുകള്‍
എവിടെയായിരുന്നു.. ?
പിന്നിട്ട പാതകളില്‍ എങ്ങോ ഞാന്‍ മറന്നത്‌
നിന്നെയായിരുന്നോ.. ?
അതോ നൊമ്പരങ്ങള്‍ തന്‍ കയറ്റുപടിയില്‍ കണ്ണുനീര്‍ തുള്ളിയായ്‌പൊഴിഞ്ഞതും
നീയായിരുന്നോ… ?
ഇന്നു ഞാന്‍ നിന്നെ വീണ്ടെടുക്കാന്‍ ശ്രമിക്കും പോലെ…
അറിയില്ല…
ഒരു പുനര്‍ജന്‍മത്തിനായ്‌നീ വീണ്ടും എന്നിലേക്കോ…. ?
അതോ നിശ്ചലമായി,
നിശ്ശബ്ദമായി…
വീണ്ടും വേദനകള്‍ തന്‍ അകത്തളങ്ങലിലേക്കോ….. ?
*****************************************
///ജോര്‍ജ് കക്കാട്ട് /// യു.എസ്.മലയാളി
*****************************************

Share This:

Comments

comments