ഓണകാഴ്ച (കവിത) ഗീതാ രാജന്‍

0
421

ഓണക്കാഴ്ച്ച (കവിത) ഗീതാ രാജന്‍

******************

ഓര്‍മയുടെ കൈ വിടുവിച്ചു
അനാഥത്വത്തിലേക്ക് പടിയിറങ്ങി
പോയൊരു ഓണം
വല്ലാതെ തിരയുന്നുണ്ട്
ഒരു തുണ്ട് തുമ്പ പൂവിനായീ
പിണങ്ങി പോയൊരു
ഐശ്വര്യത്തെ മടക്കി വിളിക്കാന്‍!
സ്വീകരണ മുറിയില്‍
ചിത്രങ്ങളായീ തൂങ്ങിയ
തെറ്റിയും മന്ദാരവും തുളസിയും
സദ്യ ഒരുക്കി കാത്തിരുന്നു
ഒരിക്കലും വിരുന്നു വരാത്ത
ഒരു ഓണത്തപ്പനുവേണ്ടി!
ബാല്യത്തിന്റെ തെക്കിനിയില്‍ ,
ബന്ധിക്കപ്പെട്ട അത്തപ്പൂക്കളം
തുള്ളാനെത്തുന്ന തുമ്പികളെ
കാത്തിരുന്നു ഉറങ്ങി
പോയിട്ടുണ്ടാവും!
കൂട്ടുകൂടാന്‍ എത്തിയ
പുലി കളിയും തലപന്തുകളിയും
കമ്പ്യൂട്ടര്‍ ഗെയിമില്‍ കുടുങ്ങിപോയ
കുട്ടികളെ കാത്തിരുന്നു
പറമ്പില്‍ തന്നെ ഉറങ്ങി വീണു!
അപ്പോഴും ഉറങ്ങാതെ
ബിവറേജ് ക്യുവില്‍
കാത്തു നില്‍പ്പുണ്ട്
ആഘോഷ തിമര്പ്പോടെ
ഒരോണം !!

geetha Rajan

*****************************************
/// ഗീതാ രാജന്‍ /// യു.എസ്.മലയാളി
*****************************************
 

Share This:

Comments

comments