style="text-align: center;">അറ്റംപ്റ്റഡ് റേപ്പ് (കവിത) പീറ്റര്‍ നീണ്ടൂര്‍
***********************
കൗമാര, യൗവ്വന ദശകള്‍
തരിപ്പും മൂരിപ്പുമായ് മാറുമ്പോള്‍
പോയതും വരും കാലങ്ങളും
കണ്ണടച്ചിരുട്ടാക്കവെ
രക്ഷാകര്‍ത്താക്കളും സമൂഹവും
യൗവ്വനത്തുടിപ്പിനു വിഘാതമാവുമ്പോള്‍
മോനോ മോളോ എത്ര വളര്‍ന്നാലും
അരുമക്കിടാവെന്നുകാണും പിതാവ്
കിടാവുകാട്ടും പിഴകള്‍ മറുത്ത്
ശൈശവത്തിലെപ്പോലെ
മെയ്യിലൊന്നു പിച്ചിയാല്‍
വിസ്ഫോടനം
ഉടന്‍ വിളിക്കുന്നു ‘911’
വിലപ്പെട്ട സ്നേഹം വിലങ്ങായ് ഭവിച്ചുവോ?

*********************************
///പീറ്റര്‍ നീണ്ടൂര്‍ /// യു.എസ്.മലയാളി ///
*********************************
Comments
comments