ഭാഗ്യരേഖയിലെ ഭോഗമുദ്രകള്‍ – പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു D.Sc. Ph.D

0
1101

style="text-align: center;">ഭാഗ്യരേഖയിലെ ഭോഗമുദ്രകള്‍ – പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു D.Sc. Ph.D

*******************************

അട്ടഹാസ ചെറുപുഞ്ചിരി വിരിയും
പുഞ്ചപ്പാട നെറ്റിയില്‍
അംഗുലീപ്പരിമിത സ്വത്താം
അധര ദ്വാരപാലര്‍
വിടര്‍ന്നു കൂപ്പി
വെണ്മയ വെളിച്ചത്തില്‍
ഇരുകൂപ്പു കൃഷിയിറക്കും
ഇതിവൃത്തപ്പേരേടുകള്‍
പിച്ചിക്കീറി
ഇരുതകിടില്‍ തിരുകി
ഭൂഗുരുത്വ വെല്ലുവിളിയില്‍
മാനത്തു തൃശ്ശൂര്‍പ്പൂരമമട്ടിന്‍
മേടപ്രഭ ചൊരിയും:
വെള്ളിവെളിച്ചം
തീക്ഷ്ണജ്ജ്വാലചീറ്റും.
ശൈവമൂന്നാംങ്കണ്ണാം ലേസറിന്‍
പ്രകൃതിവിരുദ്ധത്തുറിക്കണ്ണാം
ചത്തുമലരും മത്സ്യായന്റെ
കരയിലെ പൂര്‍വ്വപ്പിടച്ചില്‍
കാത്തിരുന്ന കളിത്തോണിയോ?
ഓളത്തിനു മുകളില്‍
തലവള്ളം മുങ്ങും
ആന്ദോളന ജലവൃത്തമോ
ഈ കടാക്ഷം!
പഴമക്കാചത്തില്‍
വര്‍ത്തമാനം കേട്ടതോ?
വരുങ്കാലസ്വപ്നം
പഴങ്കഥയില്‍ കണ്ടതോ?
സത്യധര്‍മ്മ പുലയൂ-
ട്ടോട്ടുരുളിയില്‍
സംഭോഗകാകന്‍
ഉരുവിട്ടതോ:
“സംഭവാമി യുഗേ! യുഗേ!”
joy T. Kunjappu
**************************************************
/// പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു D.Sc. Ph.D /// യു.എസ്.മലയാളി ///
*************************************************

Share This:

Comments

comments