style="text-align: center;">മോന്‍സ് ജോസഫിന്റെ മകന്‍ മരിച്ചു
*****************************
മുന്‍ മന്ത്രിയും കടുത്തുരുത്തി എംഎല്എയുമായ മോന്‍സ് ജോസഫിന്റെ പത്തു വയസുകാരന്‍ മകന്‍ മരിച്ചു. കളിച്ചു കൊണ്ടിരിക്കേ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടം. ഇന്നു രാവിലെയാണ് സംഭവം.
രാവിലെ കളിച്ചു കൊണ്ടിരുന്ന ഇമ്മാനുവലിനെ (10) ഏറെ നേരമായിട്ടും കാണാതിരുന്നതിനെത്തുടര്ന്ന് വീട്ടുകാര് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന് മുട്ടുചിറ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലാം ക്ലാസ് വിദ്യാര്ത്ഥിയാണ്. കടുത്തുരുത്തി സ്കൂളില് പ്ലസ്ടു അധ്യാപിക സോണിയയുടെ രണ്ടാമത്തെ മകനാണ് ഇമ്മാനുവല്
****************************************
/// പി.പി ചെറിയാന്‍ /// യു.എസ്.മലയാളി
****************************************
Comments
comments