പ്ലാവ് (കവിത) മുരളി നായര്‍

0
669

style="text-align: center;">പ്ലാവ് (കവിത) മുരളി നായര്‍

******************

മാവിന് തൊട്ടു തന്നെ
കൈകോർതിരുന്നിരുന്നുവാ പ്ലാവും
വരിക്കപ്ലാവിന്റെ എഴുന്നു നില്ക്കുന്ന
വേരുകളിൽ ഒന്നിലാണ് എന്റെ ഇരിപ്പിടം
തൊട്ടടുത്ത് പഴുത്ത മാങ്ങ പിറന്നുടൻ
താഴോട്ടോടിയെത്തുന്നതും നോക്കി
വകതിരിവില്ലാത്ത മധുര ബാല്യം
ഫല സമൃദ്ധിയിൽ പ്ലാവിന് പുളകം
നാവിനു സ്വാദിന്റെയുത്സവം
പ്ലാവിലയിൽ മധുരിച്ചു
കുഞ്ഞടകൾ; പ്ലാവില
കോട്ടി കഞ്ഞിയും ഉപ്പും
കര്‍ക്കിടകവാവിന്റെ പിറ്റേന്നു
പ്ലാവിന്റെ വീഴ്ച കേട്ടു ഞാൻ
വേരിന്റെ ഇരിപ്പിടമില്ലാതെ
പൂമുഖത്തിന്റെ വാതിലായ്
പ്ലാവിലകൽ മാത്രം ബാക്കിയായ്
കരിഞ്ഞുണങ്ങിയതും പാറി
ഒരു ചക്കകുരുവിന്
മുള പൊട്ടിയ രാത്രി
മറ്റൊരു പ്ലാവിനെ സ്വപ്നം
കണ്ടുണർന്നു ഞാൻ
**********************************
/// മുരളി നായര്‍ /// യു.എസ്.മലയാളി
**********************************

Share This:

Comments

comments