തീവ്റം – റജീസ് നെടുങ്ങാടപ്പള്ളി

0
1159

style="text-align: center;">തീവ്റം (ഓണക്കവിത ) റജീസ് നെടുങ്ങാടപ്പള്ളി

*********************

തന്‍കുഞ്ഞ് കാക്കയ്ക്കും
കാല്‍വരി കുരിശ്ശെനിയ്ക്കും
കുയിലിന്റെ
പൊന്‍കുഞ്ഞെന്നിരിയ്ക്കേ,
അമ്പലക്കുര്‍ബ്ബാനയ്ക്ക്
മാവേലിത്തമ്പുരാന്റെ
എക്യുമെനിക്കലെഴുന്നള്ളത്തും
ഇഫ്ത്താര്‍ വിരുന്നും
വാമനാ,
ചിരിച്ച്,
ചിരിച്ചു
യൂദയുടെ വയറിപ്പം പൊട്ടുമേ …!
നൂലും
വാലുമില്ലാത്ത നസ്റായനെ പിന്നിലൂടെ
ഭോഗിച്ച് മതിയാഞ്ഞിട്ട്
തിരികെ ഞായറാഴ്ച്ച പതിവുപോലെ
ഓണപ്പൊട്ടന്റെ
SPIRITUAL MUSTERBATION
പുള്‍പ്പിറ്റില്‍ ആണാസനസുരതവും
തിരിയാത്ത ലിപിയില്‍ ഉറപ്പില്ലാത്ത-
പാറപ്പുറത്ത് പാപ്പായുടെ ബൂളായും
PRAISE THE LORD
രാമാ,
അള്ളാ,
നിങ്ങളോടിവര്‍ പൊറുക്കുമോ?
*************************************************
ഈ കവിതയെക്കുറിച്ചുള്ള കവിയുടെ വിവരണം.
(ബിഷപ്പുമാര്‍ ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്തു. ക്രിസ്തീയ ദേവാലയങ്ങളില്‍ അമ്പത് ഡോളറിന് എഴുത്തിനിരുത്തും. വിഷു, ഓണാഘോഷങ്ങളും :- പത്രവാര്‍ത്ത) മറ്റു മതസ്ഥരുമായി ഇടപഴകാന്‍ വിശ്വാസികളെ ബിഷപ്പുമാര്‍ സാധാരണഗതിയില്‍ അനുവദിക്കാറില്ല. മറ്റു മതസ്ഥരുടെ രക്തം സ്വന്ത ദൈവത്തിന്റെ ഇഷ്ട പാനീയമാകുമ്പോഴാണ് മതങ്ങള്‍ മനുഷ്യനെ കബളിപ്പിക്കുന്നു എന്ന് നമുക്ക് മനസ്സിലാവേണ്ടത്.
എന്റെ ദൈവവും ആ ദൈവത്തിലുള്ള എന്റെ വിശ്വാസവുമാണ് ഒരേയൊരു വഴി സ്വര്‍ഗ്ഗത്തിലേക്കാണ് ഞാന്‍ വിശ്വസിക്കുമ്പോഴാണ് മതത്തിന്റെ വിഡ്ഢിത്തം മറ്റുള്ളവര്‍ മനസ്സിലാക്കുന്നത്. എന്റെ ആരാധനാക്രമവും വിശ്വാസപ്രമാണവും മറ്റുള്ളവര്‍ ഏറ്റുചൊല്ലണം എന്ന് ശഠിക്കുന്ന, ഒരു വ്യക്തിയാണ് മതതീവ്രവാദത്തിന് ആദ്യത്തെ തിരി കൊളുത്തുന്നത്.
പുരോഹിതന്, രാജാവ് തീറ്റികൊടുക്കുന്നത് നിര്‍ത്തിയപ്പോളേക്കും, അത് സാധാരണ ചിന്താശക്തിയില്ലാത്ത അത് മായരുടെ ബാദ്ധ്യതയായി മാറിയപ്പോള്‍ മതാന്ധത അതിന്റെ എല്ലാ ഭീകരതയും പുറത്തുകാട്ടി നിറഞ്ഞാടാന്‍ തുടങ്ങി. കാക്കയ്ക്കും തന്‍കുഞ്ഞെന്ന പഴമൊഴി ഞാനൊന്ന് മറിച്ചിട്ടന്നേയുള്ളു.
***എന്റെ ഒരു സാധാരണ കവിതയ്ക്ക് ഇത്രയും വിവരണം എഴുതേണ്ടിവന്നത് ആ കവിതയ്ക്കുണ്ടായ കുറച്ചിലാണെന്ന് ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു.
***************************************************
/// റജീസ് നെടുങ്ങാടപ്പള്ളി /// യു.എസ്.മലയാളി ///
**************************************************

Share This:

Comments

comments